CricketLatest NewsIndia

വര്‍ഷങ്ങളായി തന്നെ അലട്ടുന്ന കാര്യം വെളിപ്പെടുത്തി കൊഹ്‌ലി

സിഡ്‌നി : കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തന്നെ പുറം വേദന അലട്ടുന്ന കാര്യം തുറന്നു പറഞ്ഞു ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കൊഹ്‌ലി. ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിന് മുന്നോടിയായി മാധ്യമങ്ങളെ കാണവെയായിരുന്നു കൊഹ്‌ലിയുടെ ഈ തുറന്നു പറച്ചില്‍.

എന്നാല്‍ ഇതൊരു പുതിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. മെല്‍ബണില്‍ നടന്ന മൂന്നാം ടെസ്റ്റിനിടെ താരം പുറം വേദനയെ തുടര്‍ന്ന് ഫിസിയോയുടെ സഹായം തേടിയിരുന്നു. 2011 മുതല്‍ തന്നെ പുറം വേദന അലട്ടുന്നായി കൊഹ്‌ലി പറഞ്ഞു.

‘എന്നാല്‍ തനിക്കത് ഭീഷണിയല്ല, ഫിസിയോ സേവനത്തിലൂടെഎനിക്കത് കൈകാര്യം ചെയ്യാന്‍ കഴിയുന്നുണ്ട്.’ കോഹ്‌ലി പറഞ്ഞു. താനിതിനെ കുറിച്ച് കൂടുതല്‍ ചിന്തിക്കുന്നില്ലെന്നും കായികമായി തന്നെ പരിക്കിനെ നേരിടാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button