KeralaLatest News

സിപിഎമ്മിന്റേത് കൊലച്ചതി: ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതോടെ ബിജെപി പറഞ്ഞത് ശരിയായിരുന്നെന്നുള്ള വസ്തുത തെളിയിക്കപ്പെട്ടുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള. ആസൂത്രിതമായി ശബരിമലയെ തകര്‍ക്കുക എന്നത് മാത്രമാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യം ആ പ്രഖ്യാപിതമായ ലക്ഷ്യത്തിനു വേണ്ടി എത് ഹീനമായ പ്രവര്‍ത്തിയും സിപിഎം ചെയ്യുമെന്ന് ബിജെപി മുന്‍കൂട്ടി പറഞ്ഞിരുന്നതാണ്.

അതേസമയം സമചിത്തതയോടെ ആ പ്രശ്‌നങ്ങളെ ഭക്തര്‍ കൈകാര്യം ചെയ്യണമെന്നും ഇതിനെതിരെ ജനാധിപത്യമായ മാര്‍ഗത്തിലൂടെ ഈ കൊലച്ചതിക്കെതിരായി പ്രതികരിക്കണമെന്നും ശ്രീധരന്‍ പിള്ള പ്രഖ്യാപിച്ചു. ശബരിമല കര്‍മ സമിതി ഉള്‍പ്പെടെയുള്ള ഹിന്ദു സംഘടനകള്‍,ക്ഷേത്ര വിശ്വാസികളുടെ പ്രസ്ഥാനങ്ങള്‍ സന്യാസിമാര്‍ ചേര്‍ന്നെടുക്കുന്ന തീരുമാനത്തെ അരയും തലയും മുറുക്കി വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഒരിക്കലും യോജിക്കാനാവാത്ത കൊടും ക്രൂരതയാണ് ഭരണകൂടം ചെയ്തത്. അവരുടെ ചിരി കൊലച്ചിരിയാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. അതേസമയം നടയടച്ചത് സംബന്ധിച്ച് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം മണ്ടത്തരമാണെന്നും, ഭക്തരോട് കാണിച്ച കൊലച്ചതിയ്ക്ക് പാര്‍ട്ടി തിരിച്ചടി നേരിചേണ്ടി വരുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button