Latest NewsKerala

നാളെ നടക്കുന്ന ഹര്‍ത്താലില്‍ നിലപാട് വ്യക്തമാക്കി വ്യാപാരികള്‍

കോഴിക്കോട് : യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല കര്‍മ്മസമിതിയും എഎച്ച്പി യും ആഹ്വാനം ചെയ്ത് ഹര്‍ത്താലിനോട് മുഖം തിരിച്ച് വ്യാപാര വ്യവസായി ഏകോപന സമിതി.

ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരവ്യവസായി ഏകോപന സമിതി സംസ്ഥാന അദ്ധ്യക്ഷന്‍ ടി.നസ്‌റുദ്ദീന്‍ വ്യക്തമാക്കി. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ട്. സാധാരണ പോലെ നാളെയും കടകള്‍ തുറക്കാനാണ് തീരുമാനം. ഇക്കാര്യം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയോടും അറിയിച്ചിട്ടുണ്ടെന്നും ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button