പത്തനംതിട്ട : ശബരിമലയിൽ യുവതികൾ ദർശനം നടത്തിയ സംഭവത്തിൽ തന്ത്രി നടയടച്ച് ശുദ്ധികലശം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി മലയരയ വിഭാഗം. ശുദ്ധികലശം അയിത്താചരണം തന്നെയാണ്. സ്ത്രീകളെ എന്തിന്റെ അടിസ്ഥാനത്തിലാണ് അശുദ്ധരാണെന്ന് പറയുന്നത്, അവർ വിശുദ്ധരാണ് അത് മനസിലാക്കണമെന്നും മലയരയ വിഭാഗം പ്രസിഡന്റ് പി കെ സജീവ് പറഞ്ഞു.
ഭരണഘടനയെയും നീതിനായ കോടതിയെയുമാണ് തന്ത്രി വെല്ലുവിളിക്കുന്നത്. വിധി നടപ്പാക്കുന്നത് സർക്കാരിന്റെ ചുമതലയാണ് അത് ചെയ്യുക തന്നെ വേണം. ശബരിമലയിൽ കയറിയ യുവതികൾ ദളിതരായതുകൊണ്ട് ശുദ്ധികലശം നടത്തിയ സംഭവത്തിൽ സർക്കാർ കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ വിശ്വാസികളുടെ വിശ്വാസം ഒരിക്കലും വ്രണപ്പെടുന്നില്ല. ലോകത്തിൽ അനേകം ക്ഷേത്രങ്ങളുണ്ട് അവിടെയുള്ളതിനേക്കാൾ കൂടുതലൊന്നും ശബരിമലയിൽ ഇല്ല. അത് പലരും മനസിലാക്കണമെന്നും സജീവ് വ്യക്തമാക്കി.
Post Your Comments