Latest NewsKerala

സര്‍ക്കാരിനെ അഭിനന്ദിച്ച്‌ ഇടത് വനിതാ നേതാക്കള്‍

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദർശനം നടത്തിയ സംഭവത്തില്‍ സർക്കാരിനെ അഭിനന്ദിച്ച്‌ ഇടത് വനിതാ നേതാക്കള്‍. ശബരിമലയില്‍ യുവതികള്‍ കയറിയിട്ടുണ്ടെങ്കില്‍ അത് പുതിയ സംഭവമല്ലെന്നും നേരത്തേയും സ്ത്രീകള്‍ കയറിയിട്ടുണ്ടെന്നും മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി.

ശബരിമല യുവതീപ്രവേശനത്തിലൂടെ സര്‍ക്കാര്‍ കോടതി വിധി നടപ്പാക്കിയെന്ന് പി ബി അംഗം വൃന്ദ കാരാട്ട് പറഞ്ഞു. വനിതാമതില്‍ തീര്‍ത്ത ഇന്നലെ ചരിത്രദിനമായിരുന്നുവെന്നും വൃന്ദ കാരാട്ട് കൂട്ടിച്ചേര്‍ത്തു.

കേരള സര്‍ക്കാര്‍ ധീര നിലപാട് സ്വീകരിച്ചതുകൊണ്ടാണ് ശബരിമലയില്‍ യുവതീപ്രവേശനം സാധ്യമായതെന്ന് പി ബി അംഗം സുഭാഷിണി അലി വ്യക്തമാക്കി. ഇക്കാര്യത്തില്‍ സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്നും ആചാരമല്ല ഭരണഘടനയാണ് വലുതെന്ന് സര്‍ക്കാര്‍ തെളിയിച്ചുവെന്നും സുഭാഷിണി അലി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button