Latest NewsIndia

അമിതമായി മൊബൈല്‍ ഉയോഗിച്ചതിന് പിതാവ് മകളോട് ചെയ്തത്

മുംബൈ: ഫോണില്‍ അധിക സമയം ചിലവഴിച്ചതിന് പിതാവ് മകളെ മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തി. എഴുപത് ശതമാനവും പൊള്ളലേറ്റ പെണ്‍കുട്ടി ​ഗുരുതരാവസ്ഥയില്‍ ഇപ്പോള്‍ ആശുപത്രിയിലാണ്. സംഭവത്തില്‍ പിതാവ് മുഹമ്മദ് മന്‍സൂരിയെ(40) പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയിലാണ് സംഭവം.

കൊലപാതക ശ്രമത്തിനാണ് പിതാവിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. പല്‍ഗാറിലെ വീട്ടില്‍ വെച്ചാണ് മുഹമ്മദ് പതിനാറുകാരിയായ മകളെ തീ കൊളുത്തിയത്. മകള്‍ ഫോണ്‍ ഉപയോ​ഗിക്കുന്നത് മൂലം പിതാവ് വഴക്കിടുന്നത് പതിവായിരുന്നുവെന്ന് അയല്‍ വാസികള്‍ പറയുന്നു. അയല്‍വാസികളാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button