റിയാദ്: പ്രവാസികൾക്ക് തിരിച്ചടിയായി സൗദി സ്വദേശിവത്ക്കരണം ഗ്രോസറികളിലേക്കും (ബഖാല) വ്യാപിപ്പിക്കുന്നു. ഗ്രോസറികളില്‍ ഘട്ടംഘട്ടമായി സ്വദേശിവത്കരണം നടപ്പിലാകും . പ്രവാസികള്‍ക്ക് തൊഴില്‍ ഭീഷണി സൃഷ്ടിച്ചുകൊണ്ടാണ് നടപടികള്‍. പൂര്‍ണ സൗദിവല്‍ക്കരണം നടപ്പായാല്‍ മലയാളികള്‍ ഉള്‍പ്പെടെ 1,60,000 വിദേശികള്‍ക്കു തൊഴില്‍ നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
സൗദി സ്വദേശികള്‍ക്ക് ഗ്രോസറി മേഖലയില്‍ നേരിട്ട് വ്യാപാരം നടത്തുന്നതിന് സാഹചര്യം ഒരുങ്ങുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. 35,000 സൗദി സ്വദേശികള്‍ക്കെങ്കിലും ഉടന്‍ ജോലി നല്‍കാമെന്ന് അധികൃതര്‍ കരുതുന്നു. ഗ്രോസറി ജോലികളില്‍ ഇതിനു മുന്നോടിയായി സൗദിക്കാര്‍ക്കു പരിശീലനവും തുടങ്ങി.
ഗ്രോസറി മേഖലയിലെ വിദേശി തൊഴിലാളികള്‍ വര്‍ഷം 600 കോടി റിയാലാണ് (11,400 കോടി രൂപ) സ്വന്തം നാടുകളിലേക്ക് അയയ്ക്കുന്നത്. പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പായാല്‍ ഈ പണം രാജ്യത്തിന് പുറത്തുപോകാതെ തടയാമെന്നുമെന്നും സൗദിയിലെ സാമ്ബത്തിക വിദഗ്ധര്‍ പറയുന്നു.
Post Your Comments