Latest NewsKeralaIndia

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ യുഡിഎഫ് ബിന്ദു കൃഷ്ണക്ക് പകരം അടൂര്‍ പ്രകാശിനെ ഇറക്കുമെന്നു സൂചന

69378 വോട്ടുകള്‍ക്കായിരുന്നു 2014ല്‍ ബിന്ദുകൃഷ്ണയുടെ പരാജയം.

തിരുവനന്തപുരം : കഴിഞ്ഞ ഇരുപത്തിയേഴ് വര്‍ഷമായി എല്‍.ഡി.എഫിനെ പിന്തുണയ്ക്കുന്ന ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലത്തില്‍ അടൂര്‍ പ്രകാശ് എം.എല്‍.എ യു.ഡി.എഫ് സ്ഥാനാര്‍ഥിയായേക്കും. പാര്‍ട്ടി മല്‍സരിക്കാന്‍ പറഞ്ഞാല്‍ അനുസരിക്കുമെന്നാണ് അടൂര്‍ പ്രകാശിന്റെ നിലപാട്.

തുടര്‍ച്ചയായി രണ്ടുതവണ ജയിച്ച എ സമ്പത്താകും സി.പി.എം സ്ഥാനാര്‍ത്ഥി.1989ല്‍ തലേക്കുന്നില്‍ ബഷീറാണ് മണ്ഡലത്തില്‍ നിന്ന് വിജയിച്ച ഏറ്റവും ഒടുവിലത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി. 69378 വോട്ടുകള്‍ക്കായിരുന്നു 2014ല്‍ ബിന്ദുകൃഷ്ണയുടെ പരാജയം. നിലവില്‍ ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ ആറും എല്‍.ഡി.എഫിനോപ്പമാണ്.

shortlink

Related Articles

Post Your Comments


Back to top button