KeralaLatest NewsCandidates

ആറ്റിങ്ങലിലെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്റെ ഇഷ്ടങ്ങള്‍ ഇങ്ങനെ

സഖാക്കന്മാരെപ്പോലെ കട്ടന്‍ചായയും തനിക്ക് പ്രിയമാണെന്നും സ്ഥാനാര്‍ത്ഥി പറയുന്നു

തിരുവനന്തപുരം: കടുത്ത ചൂടിലും കൊണ്ടു പിടിച്ച തെരഞ്ഞെപ്പ് പ്രചാരണത്തിലാണ് ഓരോ സ്ഥാനാര്‍ത്ഥികളും. സംസാരത്തിലംു പെരുമാറ്റത്തിലും ഏറ്റവും വ്യത്യസ്തത പുലര്‍ത്തുന്ന ഒരാളാണ് ആറ്റിങ്ങള്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍. തന്റെ ഇഷ്ടങ്ങളെ കുറിച്ചും ജീവിതശൈലിയെ കുറിച്ചും പങ്കുവയ്ക്കുകയാണ് ശോഭാ സുരേന്ദ്രന്‍.

രാവിലെ അഞ്ച് മണിയോടെ എഴുന്നേറ്റ് കുളിച്ച് പ്രാര്‍ഥിച്ചാണ് ശോഭയുടെ ഓരോ ദിവസവും തുടങ്ങുന്നത്. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് 11 വരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങും. വൈകിട്ട് മൂന്നിന് പ്രചാരണം വീണ്ടും ആരംഭിക്കും. രാവിലെ ചോറ്  കഴിക്കുന്നതാണിഷ്ടമെന്നും ഇതറിഞ്ഞ് പാര്‍ട്ടി ജില്ലാ സെക്രട്ടറി ബാലമുരളി ദിവസവും വീട്ടില്‍ നിന്ന് കഞ്ഞി കൊണ്ടുവരും. ഒരു ചപ്പാത്തിയും അല്പം ഉരുളക്കിഴങ്ങ് കറിയും ഒരു രസകദളി പഴവും. സഖാക്കന്മാരെപ്പോലെ കട്ടന്‍ചായയും തനിക്ക് പ്രിയമാണെന്നും സ്ഥാനാര്‍ത്ഥി പറയുന്നു. തേങ്ങ അരച്ചുണ്ടാക്കുന്ന കറികളോട് താല്‍പര്യമില്ലെന്നും ചോറും വെണ്ടയ്ക്ക, വള്ളിപ്പയര്‍, കൂര്‍ക്ക തുടങ്ങിയവ മെഴുക്കുപുരട്ടുന്നതാണ് ഇഷ്ട വിഭവങ്ങളെന്നും ശോഭ പറയുന്നു. ഇല്ലായ്മകള്‍ നിറഞ്ഞ കുട്ടിക്കാലത്ത് എല്ലാത്തിനോടും പൊരുത്തപ്പെട്ടതിനാല്‍ പ്രത്യേകിച്ച് നിര്‍ബന്ധങ്ങളും ഇല്ല.

sobha surendran

ഒരു കര്‍ഷക കുടുംബത്തിലാണ് ശോഭ ജനിച്ചത്. വീട്ടിലെ ഇളയെ കുട്ടിയായിരുന്ന ശോഭയ്ക്ക് വക്കീല്‍ ആകാനായിരുന്നു ആഗ്രഹം. എട്ടില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ മരിച്ചതോടെ അമ്മ കല്ല്യാണിയാണ് ആറ് മക്കളെ വളര്‍ത്തിയത്. പ്രതിസന്ധികളെ ചങ്കൂറ്റത്തോടെ നേരിട്ട അമ്മയാണ് ശോഭയ്ക്ക് റോള്‍ മോഡല്‍. വക്കീലാകാനായിരുന്നു ആഗ്രഹം. എന്നാല്‍ ബി.എ ഹിന്ദിയോടെ പഠനം നിറുത്തി. പാചകവിദഗ്ദ്ധയായ ശോഭയുടെ സ്പെഷ്യല്‍ നോണ്‍ വെജ് വിഭവങ്ങളാണ്.

കല്ല്യണത്തിന് ശേഷമാണ് നോണ്‍വെജ് കഴിച്ചു തുടങ്ങിയതെന്നും, പ്രചാരണത്തോടനുബന്ധിച്ച് തുടര്‍ച്ചയായി യാത്ര ചെയ്യേണ്ടി വരുന്നതിനാല്‍ തെരഞ്ഞെടുപ്പ് കഴിയും വരെ നോണ്‍വെജ് ഒഴിവാക്കിയിരിക്കുകയാണെന്ന് ശോഭ പറയുന്നു. പ്രസംഗങ്ങള്‍ തൊണ്ടയെ സമ്മര്‍ദ്ദത്തിലാക്കിയതിനാല്‍ തണുത്തതൊന്നും കഴിക്കില്ല.

sobha surendran

ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പര്‍ര്‍ സുരേന്ദ്രനാണ് ശോഭയുടെ ഭര്‍ത്താവ്. രണ്ട ആണ്‍ മക്കളാണ് ശോഭയ്ക്ക് . മൂത്തയാള്‍ ഹരിലാല്‍ കൃഷ്ണ എന്‍ജിനിയറിംഗിന് പഠിക്കുന്നു. രണ്ടാമത്തെയാള്‍ യദുലാല്‍ കൃഷ്ണ പ്ലസ്ടുവിനും. രണ്ടാളും ഹോസ്റ്റലിലാണ്.

ആദ്യമൊക്കെ അമ്മ വീട്ടില്‍ ഇല്ലെന്നു പറഞ്ഞ് മക്കല്‍ക്ക് വലിയ സങ്കടമായിരുന്നെങ്കിലും പ്രവര്‍ത്തനങ്ങളുടെ സ്വഭാവം മനസിലാക്കി അവരും പൂര്‍ണ പിന്തുണ നല്‍കി കൂടെയുണ്ട്. കുട്ടികളെ എപ്പോഴും മിസ് ചെയ്യും. പുസ്തക വായനയും സിനിമയും ഗാനങ്ങളും ഇഷ്ടമുള്ള ശോഭയ്ക്ക് എം.ടിയേയും ബഷീറിനേയുമാണ് കൂടുതല്‍ ഇഷ്ടം.

ജയിച്ചശേഷം പൊടിയും തട്ടി പോകുന്ന സാധാരണ രാഷ്ട്രീയക്കാരിയാകാന്‍ തന്നെ കിട്ടില്ലെന്നും 2014ലെ തിരഞ്ഞെടുപ്പില്‍ പാലക്കാട് മത്സരിച്ച് രണ്ടാംസ്ഥാനം നേടിയതോടെ ജനങ്ങളോടുള്ള ഉത്തരവാദിത്വം കൂടുതലായതിനാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി പാലക്കാടാണ് താമസിച്ചിരുന്നതെന്നും ശോഭ പറയുന്നു. ആിങ്ങലില്‍ ജയിക്കുമെന്നും ഇവിടെ വീട് വാങ്ങി താമസിക്കുമെന്നും ശോഭ പറയുന്നു. ചിരിച്ച് അഭിനയിക്കാനൊന്നും തനിക്കറിയില്ലെന്നും ജനങ്ങള്‍ക്ക് തന്നെ കുറിച്ച് നന്നായി അറിയാമെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button