കൊച്ചി: എംഎൽഎമാർ ലോക്സഭയിലേക്കു മൽസരിക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യഹർജി. എംഎൽഎമാർ ജയിച്ചാൽ ഉപതെരഞ്ഞെടുപ്പിനു വീണ്ടും വലിയ തുക ചെലവാക്കേണ്ടി വരുമെന്നു ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 9 എംഎൽഎമാരാണ് മത്സര രംഗത്തുള്ളത്. ഏറ്റവുമധികം പേർ ഇടതുമുന്നണിയിലാണ് മത്സരിക്കുന്നത്.
6 എംഎൽഎമാരാണ് എൽഡിഎഫ് സ്ഥാനാർത്ഥികളായി മത്സരിക്കുക.എറണാകുളം തിരുവാങ്കുളം സ്വദേശി എം.അശോകനാണ് ഹൈക്കോടതിയെ സമീപിച്ചത്.വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടി വരുമ്പോഴുള്ള ചെലവ് രാജി വയ്ക്കുന്ന എംഎൽഎമാർ വഹിക്കണമെന്ന് ഉത്തരവിടണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ നാലും സിപിഐയുടെ രണ്ടും എംഎൽഎമാരാണ് മത്സരിക്കാൻ ഇറങ്ങുന്നത്.കോൺഗ്രസിന്റെ മൂന്ന് എംഎൽഎമാരും ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്.
Post Your Comments