തിരുവനന്തപുരം : എതിര്‍പ്പ് രേഖപ്പെടുത്തുന്ന ജില്ലാ ബാങ്കുകളെ ഒഴിവാക്കി കേരളാ ബാങ്ക് രൂപികരിക്കുവാനുള്ള സര്‍ക്കാര്‍ നീക്കം തിരിച്ചടിയായത് യുഡിഎഫിന്. തങ്ങള്‍ക്ക് സ്വാധീനമുള്ള അഞ്ച് ജില്ലാ ബാങ്കുകളിലെ ജീവനക്കാരുടെ സമ്മര്‍ദ്ദമാണ് യുഡിഎഫ് നേതൃത്വത്തിന് തലവേദനയാവുന്നത്.
കേരളാ ബാങ്കില്‍ നിന്ന് വിട്ട നിന്നാല്‍ പ്രവര്‍ത്തനം ബുദ്ധിമുട്ടിലാവുമെന്ന ആശങ്ക ജില്ലാ ബാങ്കുകള്‍ക്കുണ്ട്. സംസ്ഥാനത്തെ എല്ലാ പ്രാഥമിക ബാങ്കുകളെയും കേരളാ ബാങ്കില്‍ അംഗങ്ങളാക്കും. വിട്ടു നില്‍ക്കുന്ന ജില്ലാ ബാങ്കുകളിലെ അംഗങ്ങളായ പ്രഥമിക ബാങ്കുകള്‍ക്കും ഇത് ബാധകമാണ്.
പ്രാഥമിക ബാങ്കുകള്‍ കൈവിട്ട് പോവുമ്പോള്‍ ഇടഞ്ഞ് നില്‍ക്കുന്ന ജില്ലാ ബാങ്കുകള്‍ക്ക് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ട് പോവാന്‍ പറ്റാത്ത അവസ്ഥ വരും. ഇതാണ് അംഗങ്ങളുടെ സമ്മര്‍ദ്ദത്തിന് പിന്നില്‍
Post Your Comments