അഹമ്മദാബാദ് : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ പരാമര്‍ശങ്ങളുമായി കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍. ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ സംഘടിപ്പിച്ച ഒരു പൊതുയോഗത്തിനിടയിലാണ് അഹമ്മദ് പട്ടേലിന്റെ പരാമര്‍ശങ്ങള്‍.
അധികാരത്തിലെത്തിയാല്‍ പാകിസ്ഥാനെ പാഠം പഠിപ്പിക്കുമെന്ന് വീരവാദം മുഴക്കുകയും മന്മോഹന് സിങ് പാകിസ്ഥാന് പ്രേമ സന്ദേശങ്ങള്‍ അയച്ചു കളിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തിയിരുന്നു. പക്ഷെ പ്രധാനമന്ത്രി ആയപ്പോള്‍ മോദി . സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നവാസ് ഷെരീഫിനെ വിളിക്കുകയും പിന്നെ ക്ഷണിക്കാതെ പാകിസ്ഥാനില്‍ പോയി ബിരിയാണി കഴിക്കുകയുമാണ് ചെയ്തതെന്നും അഹമ്മദ് പട്ടേല്‍ ആരോപിച്ചു.
നെഹ്റു ജാക്കറ്റ് ധരിച്ചത് കൊണ്ട് ജവഹര്‍ലാല്‍ നെഹ്റുവോ ഡിസൈനര്‍ ജാക്കറ്റുകളും കുര്‍ത്തയും ധരിച്ചത് കൊണ്ട് രാജീവ് ഗാന്ധിയോ ആവാന്‍ നിങ്ങള്‍ക്ക് കഴിയില്ല. വിദേശയാത്രകള്‍ നടത്തിയാല്‍ ഇന്ദിരാഗാന്ധിയുമാവാന് കഴിയില്ല. ഇത്തരം നേതാക്കളുടെ പട്ടികയില്‍ ഇടംപിടിക്കാന്‍ അവരെ പോലെ ത്യാഗം ചെയ്യേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments