അബുദാബി : ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലയാളിയെ സന്ദര്‍ശിച്ച് യു.എ.ഇ കിരീടാവകാശി. അബൂദാബിയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന മലപ്പുറം സ്വദേശി മുല്ലപ്പള്ളി അലിയെ കാണാന്‍ അബൂദാബിയുടെ കിരീടാവാകാശി എത്തി.
തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായതാണ് മലപ്പുറം കുറുവ പഴമുള്ളൂര്‍ മുല്ലപ്പള്ളി അലി എന്ന 56-കാരന്. അബൂദാബി ക്ലീവ്ലാന്‍ഡ് ആശുപത്രിയിലാണ് അലിയെ കാണാന്‍ അബൂദാബി കിരീടാവകാശിയും യു.എ.ഇ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന് നേരിട്ട് എത്തിയത്. കഴിഞ്ഞ 38 വര്‍ഷമായി കിരീടാവകാശിക്ക് ഒപ്പമുള്ള പേഴ്സണല്‍ സ്റ്റാഫ് അംഗമാണ് ഈ മലപ്പുറംകാരന്. ഷെയ്ഖ് മുഹമ്മദിന്റെ എല്ലാ വിദേശ യാത്രകളിലും ഒപ്പം പോകേണ്ട ജീവനക്കാരില്‍ ഒരാള്‍. അലിക്ക് സുഖമില്ലെന്ന് അറിഞ്ഞപ്പോള്‍ അബൂദാബിയിലെ ഏറ്റവും മുന്തിയ ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റണമെന്ന് നിര്‍ദേശിച്ചത് കിരീടാവകാശിയായിരുന്നു. അദ്ദേഹത്തിന്റെ ഓഫീസ് നേരിട്ട് കാര്യങ്ങള്‍ അന്വേഷിച്ചു കൊണ്ടിരുന്നു.
Post Your Comments