അലിഗഢ്: അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കളെ സര്‍ക്കാര്‍ സ്ഥാപനങ്ങില്‍ പൂട്ടിയിട്ട് ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍. പശുക്കള്‍ കൃഷി നശിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് അവയെ സര്‍ക്കാര്‍ സ്‌കൂളുകള്‍, ഹെല്‍ത്ത് സെന്ററുകള്‍ എന്നിവിടങ്ങളില്‍ എത്തിച്ച് പൂട്ടിയിട്ടത്. ഡിസംബര്‍ 24, 25 തീയതികളില്‍ ആയിരുന്നു ഇത്. അതേസമയം തെരുവു പശുക്കളെ സംരക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിനു പി്ന്നാലെയാണ് കര്‍ഷകരുടെ ഈ നടപടി.
അതേസമയം പശുക്കള്‍ തിങ്ങി നിറഞ്ഞതോടെ സ്‌കൂളുകള്‍ രണ്ടു ദിവസത്തേയ്ക്ക് അടച്ചു വെന്നും റിപ്പോര്‍ട്ടുണ്ട്. അലിഗഡിലെ ദമോത്തിയ ഗ്രാമത്തിലെ ഒരു പ്രൈമറി സ്‌കൂളില്‍ മാത്രം 500 പശുക്കളെ പൂട്ടിയിട്ടുണ്ട്. കഴിഞ്ഞമാസം ഏക്കറോളം വരുന്ന ഗോതമ്പ് പാടം പശുക്കള്‍ നശിപ്പിച്ചെന്നും ഇവയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രം തുടങ്ങണമെന്നും കര്‍ഷകര്‍ പറഞ്ഞു.
Post Your Comments