Latest NewsIndia

പുതുവത്സരത്തിലെ പോലീസിന്‍റെ ഈ സുരക്ഷാ നിര്‍ദ്ദേശത്തിനെതിരെ കടുത്ത വിമര്‍ശനം

വഡോദര :  ഗുജറാത്തിലെ വഡോദരയില്‍ പുതുവത്സരാഘോഷ ദിനത്തില്‍ വസ്ത്രധാരണത്തില്‍ ശ്രദ്ധ വേണമെന്നും മോശമായ രീതിയിലുള്ള വസ്ത്രം ധരിക്കാന്‍ പാടില്ലെന്നും വഡോദര പൊലീസ് കമ്മീഷണര്‍ അനുപം സിംഗ് ഗലോട്ടിലിന്‍റെ നിര്‍ദ്ദേശമാണ് വ്യാപക വിവാദത്തിന് ഇടയാക്കിയത്. സദാചാര പൊലീസിങ്ങാണ് വഡോദര പൊലീസ് കമ്മീഷണര്‍ അനുപം സിംഗ് ഗലോട്ടിന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്നാണാണ് സംസാരം രൂപപ്പെട്ടിരിക്കുന്നത്.

മദ്യവും മയക്കുമരുന്നു പോലുളളവയും പാടില്ലായെന്നും പൊലീസ് കമ്മീഷണര്‍ അറിയിച്ചിരുന്നു. സിസിടിവികള്‍ അടക്കം നഗരങ്ങളില്‍ വന്‍ സുരക്ഷയാണ് സാധാരണയായി പുതുവല്‍സര ദിനത്തില്‍ പോലീസ് ഒരുക്കാറുളളത്. എന്നാല്‍ അതേസമയം വസ്ത്രധാരണത്തില്‍ നിയന്ത്രണം വരുത്തുന്നത് ഇത് ആദ്യമായ സംഭവമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button