തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വനിതാമതിലിനെതിരെ നാളെ യുഡിഎഫിന്റെ മതേതര വനിതാസംഗമം. ശനിയാഴ്ച്ച ഉച്ചയ്ക്ക് മൂന്നിന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പരിപാടി അരങ്ങേറുമെന്ന് മഹിളാ കോണ്‍ഗ്രസ് പ്രസിഡണ്ടും വനിതാ ഏകോപന സമിതിയുടെ ചെയര്‍മാനുമായി ലതികാ സുഭാഷ് അറിയിച്ചു.
തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംഗമം ഉദ്ഘാടനം ചെയ്യും. സെക്രട്ടറിയേറ്റിന് മുന്നിലാണ് പരിപാടി. സര്‍ക്കാര്‍ ചിലവില്‍ വനിതാ മതില് സംഘടിപ്പിക്കുന്നതിനെതിരെയും ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കി മാറ്റാനുള്ള സിപിഎമ്മിന്റെയും ആര്‍എസ്എസിന്റെയും നീക്കങ്ങളെ തുറന്നു കാട്ടാനുമാണ് വനിതാ മതില് സംഘടിപ്പിച്ചിരിക്കുന്നതെന്ന് ലതികാ സുഭാഷ് അറിയിച്ചു.
Post Your Comments