കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ വിജയ തന്ത്രങ്ങള്‍ മെനയുന്ന പെടാപാടിലാണ് പാര്‍ട്ടികള്‍. അതേസമയം പാര്‍ട്ടിലേയക്ക് ചേക്കേറിയ കക്ഷികളെ കൂടി തൃപ്തിപ്പെടുത്തുക എന്ന വലിയൊരു കടമ്പകൂടി മുന്നണികള്‍ക്കുണ്ട്. ഈയൊരു സാഹചര്യത്തില്‍ വടകര ലോക്‌സഭാ സീറ്റില്‍ അവകാശവാദമുന്നയിച്ച് എത്തിയിരിക്കുകയാണ് ലോക്താന്ത്രിക് ജനതാദള്‍ (എല്‍ജെഡി). ഇടതുമുന്നണി പ്രവേശത്തിനു പിന്നാലെയാണ് എല്‍ജെഡിയുടെ ഈ ആവശ്യം.
അതേസമയം 2009ലെ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനെ തുടര്‍ന്നാണ് എം.പി. വീരേന്ദ്രകുമാറും കൂട്ടരും എല്‍ഡിഎഫില്‍നിന്ന് യുഡിഎഫില്‍ എത്തിയത്. എന്നാല്‍ പത്തു വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും എല്‍ഡിഎഫില്‍ പ്രവേശിക്കുമ്പോള്‍ വീണ്ടും ഉയരുന്നതും ഇതേ വിഷയമാണ്.
അതേസമയം തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കങ്ങള്‍ മണ്ഡലത്തില്‍ തുടങ്ങിയതായും എന്നാല്‍ സീറ്റിന്റെ കാര്യത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്നും ജില്ലാ പ്രസിഡന്‍് മനയത്ത് ചന്ദ്രന്‍ അറിയിച്ചു. കൂടാതെ സീറ്റിനെ സംബന്ധിച്ച് ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്നാണു സിപിഎമ്മിന്റെയും നിലപാട്.
Post Your Comments