സ്ക്കൂള് കുട്ടികളെ വനിതാ മതിലില്‍ പങ്കെടുപ്പിക്കാന്‍ പാടില്ലെന്ന ബഹുഃ ഹൈക്കോടതി നിലപാടിനെതിരെ ബാലാവകാശ കമ്മീഷന് രംഗത്തുവന്നത് വിചിത്രമായ നടപടിയാണെന്ന് കെ സുരേന്ദ്രന്. കേരളത്തിലെ കുട്ടികള്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങളിലൊന്നിലും ഈ കമ്മീഷന് കാര്യമായ താല്‍പ്പര്യം കാണിക്കാറില്ലെന്നും സുരേന്ദ്രന് അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സ്ക്കൂള് കുട്ടികളെ വനിതാ മതിലില്‍ പങ്കെടുപ്പിക്കാന്‍ പാടില്ലെന്ന ബഹുഃ ഹൈക്കോടതി നിലപാടിനെതിരെ ബാലാവകാശ കമ്മീഷന് രംഗത്തുവന്നത് വിചിത്രമായ നടപടിയാണ്. തികച്ചും രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന ഒരു പരിപാടിയാണ് വനിതാ മതിലെന്ന് കമ്മീഷന് മാത്രം ബോധ്യമാവാത്തത് അല്‍ഭുതമായി തോന്നുന്നു. അല്ലെങ്കിലും കേരളത്തിലെ കുട്ടികള്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങളിലൊന്നിലും ഈ കമ്മീഷന് കാര്യമായ താല്‍പ്പര്യം കാണിക്കാറില്ല. പതിനെട്ടു വയസ്സില്‍ താഴെയുള്ള കുട്ടികളെ പ്രത്യേക ഉദ്ദേശത്തോടെ അണിനിരത്തുന്നതിലെ അനൗചിത്യമാണ് കോടതി ചൂണ്ടിക്കാണിച്ചത്. ശബരിമലയില്‍ അയ്യപ്പന്മാര് നാമജപത്തിന് കുട്ടികളെ ഉപയോഗിക്കുന്നു എന്ന് പറഞ്ഞ് കമ്മീഷന് നേരത്തെ രംഗത്തുവരികയും ചെയ്തിരുന്നു. ഇത് ബാലാവകാശ കമ്മീഷനോ അതോ ബാലസംഘ കമ്മീഷനോ എന്നാരെങ്കിലും തെറ്റിദ്ധരിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല.
https://www.facebook.com/KSurendranOfficial/posts/2052624818155477?__xts__%5B0%5D=68.ARC41vHSkE0mDbVlJdoCTzw2byrsXbo55KRpIR8F3S6NN34Pw__i-7tqoXOtUvKo_8b2I-gtPYykl21HQXMoM6P92ST-H45wCX2vsXBD9AIuQ4lWOXDBEVuHSKUnFMSyj2fRdu-Xnpne2ve7vxcwTIXdW40GF4NjhfWkDQFeI09iYfWr8-ujBH9ShhGW68ytzWCXAVtv9Y0sXXGvwgN0dgCvlbRFArPBR0rOXeZ4XxBJJawlVN33KVBRPcmvgzYGHmJxUR75ptPn7w3Y3Jx_BDoK2J7o3h8ohVxK96N6Zzp3vYK8SrfZ0w6huC6grsNlBuu0grpIbrkIe6766j5q5Q&__tn__=-R
Post Your Comments