Jobs & VacanciesLatest News

ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക് : ജനുവരി മൂന്ന് മുതല്‍ സ്‌പെക്ട്രം ഐ.ടി.ഡി ജോബ് ഫെയര്‍- തൊഴില്‍ മേള

സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും നോഡല്‍ ഐ ടി ഐകളില്‍ ജനുവരി മൂന്നു മുതല്‍ 21 വരെ സ്‌പെക്ട്രം ഐ ടി ഡി ജോബ് ഫെയര്‍ എന്നപേരില്‍ തൊഴില്‍ മേള സംഘടിപ്പിക്കും. വ്യാവസായികപരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന തൊഴില്‍ മേളയില്‍ സര്‍ക്കാര്‍, സ്വകാര്യ ഐ.ടി.ഐ.കളില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കും കമ്പനികളില്‍ നിന്നും അപ്രന്റീസ് പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കും പങ്കെടുക്കാം

സംസ്ഥാനത്തെ വിവിധ ഐ.ടി.ഐ.കളില്‍ നിന്ന് വര്‍ഷം തോറും പുറത്തിറങ്ങുന്ന 76000-ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സ്‌പെക്ട്രം ഐ.ടി.ഡി ജോബ് ഫെയറില്‍ പങ്കെടുക്കുന്നതിനായി തൊഴിലന്വേഷകരും തൊഴില്‍ദാതാക്കളും www.spectrumjobs.org എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. തൊഴില്‍മേള നടക്കുന്ന വേദികളില്‍നേരിട്ടെത്തി സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തുന്നതിനുള്ള സൗകര്യവും ലഭ്യമാണ്. തൊഴില്‍മേളയുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ കേരളത്തിലെ എല്ലാ ഗവ. ഐ.ടി.ഐ.കളില്‍ നിന്ന് ലഭിക്കും.

2017-ല്‍ നടന്ന സ്‌പെക്ട്രം- 2017 തൊഴില്‍ മേളയില്‍ പങ്കെടുത്ത 800 ഓളം കമ്പനികളിലായി 5000 ത്തോളം പേര്‍ക്ക് തൊഴില്‍ ലഭ്യമായിട്ടുണ്ട്. സ്‌പെക്ട്രം ഐ.ടി.ഡി ജോബ് ഫെയറില്‍ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള പ്രശസ്ത കമ്പനികളും കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളും തൊഴില്‍ ദാതാക്കളായി പങ്കെടുക്കും.

താഴെപറയുന്ന കേന്ദ്രങ്ങളിലും തീയതികളിലും സ്‌പെക്ട്രം ഐ.ടി.ഡി ജോബ് ഫെയര്‍നടത്തുന്നതാണ്.

ക്രമ നം. സ്ഥാപനത്തിന്റെ പേര്     ജില്ല തീയതി
1 ഐ.ടി.ഐ കോഴിക്കോട്           കോഴിക്കോട് 03.01.2019
2 ഐ.ടി.ഐ കണ്ണൂര്‍                      കണ്ണൂര്‍ 04.01.2019
3 ഐ.ടി.ഐ കാസര്‍ഗോഡ്         കാസര്‍ഗോഡ് 05.01.2019
4 ഐ.ടി.ഐ കളമശ്ശേരി               എറണാകുളം 10.01.2019
5 ഐ.ടി.ഐ ചാക്ക                      തിരുവനന്തപുരം 11.01.2019, 12.01.2019
6 ഐ.ടി.ഐ കല്‍പ്പറ്റ                  വയനാട് 14.01.2019
7 ഐ.ടി.ഐ അരീക്കോട്           മലപ്പുറം 15.01.2019
8 ഐ.ടി.ഐ ചെങ്ങന്നൂര്‍           ആലപ്പുഴ 15.01.2019
9 ഐ.ടി.ഐ കട്ടപ്പന                  ഇടുക്കി 16.01.2019
10 ഐ.ടി.ഐ ചെന്നീര്‍ക്കര     പത്തനംതിട്ട 16.01.2019
11 ഐ.ടി.ഐ മലമ്പുഴ               പാലക്കാട് 17.01.2019
12 ഐ.ടി.ഐ ചാലക്കുടി          തൃശ്ശൂര്‍ 18.01.2019
13 ഐ.ടി.ഐ ഏറ്റുമാനൂര്‍        കോട്ടയം 18.01.2019
14 ഐ.ടി.ഐ ചന്ദനത്തോപ്പ്     കൊല്ലം 21.01.2019

വിശദ വിവരത്തിനു അടുത്തുള്ള ഐടിഐയിലോ മേഖല കോ-ഓര്‍ഡിനേറ്റര്‍ മാരുമായോ ബന്ധപ്പെടുക ഫോണ്‍ നമ്പര്‍- 9447214700, 9447454006

shortlink

Related Articles

Post Your Comments

Related Articles


Back to top button