Latest NewsKeralaNews

നോർക്ക-യു കെ കരിയർ ഫെയറിന് നാളെ തുടക്കം

കൊച്ചി: ആരോഗ്യം, സോഷ്യൽ വർക്ക് എന്നീ മേഖലകളിലെ ഉദ്യോഗാർത്ഥികൾക്കായി നോർക്ക റൂട്ട്‌സിന്റെ അഭിമുഖ്യത്തിൽ നടത്തുന്ന യു.കെ കരിയർ ഫെയർ റിക്രൂട്ട്മെന്റ് ഫെസ്റ്റിന്റെ ആദ്യഘട്ടം നവംബർ 21 മുതൽ 25 വരെ എറണാകുളത്ത് നടക്കും. ഡോക്ടർമാർ, വിവിധ സ്‌പെഷാലിറ്റികളിലേയ്ക്കുളള നഴ്‌സുമാർ, സീനിയർ കെയറർ, ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡയറ്റീഷ്യൻ, റേഡിയോഗ്രാഫർ, ഒക്ക്യുപ്പേഷണൽ തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, സോഷ്യൽ വർക്കർ എന്നങ്ങനെ 13 മേഖലകളിൽ നിന്നുളളവർക്കയാണ് റിക്രൂട്ട്മെന്റ്.

Read Also: 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ട് തുറക്കാൻ രക്ഷിതാക്കളുടെ സമ്മതം നിർബന്ധം, പുതിയ നിയമം ഉടൻ

എറണാകുളം താജ് ഗേറ്റ് വേ ഹോട്ടലിൽ സംഘടിപ്പിക്കുന്ന കരിയർ ഫെയർ നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ രാവിലെ 8.30 ന് ഉദ്ഘാടനം ചെയ്യും. നാവിഗോ ഡെപ്പ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് മൈക്ക് റീവ് റിക്രൂട്ട്മെന്റ് നടപടികൾ സംബന്ധിച്ച് ചടങ്ങിൽ വിശദീകരിക്കും. നോർക്ക റൂട്ട്സ് ജനറൽ മാനേജർ അജിത്ത് കോളശ്ശേരി സ്വാഗതവും, ഹമ്പർ ആന്റ് നോർത്ത് യോക്ക്ഷെയർ ഹെൽത്ത് ആന്റ് കെയർ പാർട്ട്ണർഷിപ്പിന്റെ സ്ട്രാറ്റജിക്ക് കൾച്ചറൽ ആന്റ് വർക്ക് ഫോഴ്സ് ലീഡ് കാത്തി മാർഷൽ നന്ദിയും പറയും.

അപേക്ഷ നൽകേണ്ട അവസാന തീയതിയായ നവംബർ 15 നകം 13,000 ത്തോളം അപേക്ഷകളാണ് നോർക്ക റൂട്ട്സിൽ ലഭിച്ചത്. ഇവയിൽ നിന്നും ഭാഷാപരിചയം, വിദ്യാഭ്യാസ യോഗ്യതയും മികവും, DWMS (ഡിജിറ്റൽ വർക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം) ആപ്പ് വഴിയുളള ഇംഗ്ലീഷ് യോഗ്യതാ സർട്ടിഫിക്കറ്റ്, തൊഴിൽ പരിചയം എന്നിവയുടെ മികവിന്റെ അടിസ്ഥാനത്തിലാണ് ആദ്യ ഘട്ടത്തിലേയ്ക്കുളള ഉദ്യോഗാർത്ഥികളെ അഭിമുഖത്തിന് ക്ഷണിച്ചിട്ടുള്ളത്.

21 മുതൽ 25 വരെയുളള ദിവസങ്ങളിൽ നിശ്ചിത സ്ലോട്ടുകൾ തിരിച്ചാണ് ഓരോ മേഖലയിൽ ഉൾപ്പെടുന്നവരുടേയും അഭിമുഖം നടക്കുക. ആദ്യ ദിനം സൈക്രാട്രിസ്റ്റ് ഡോക്ടർമാർ, ജനറൽ നഴ്സ്, ഫിസിയോതെറാപ്പിസ്റ്റ്, റേഡിയോഗ്രാഫർ എന്നിവർക്കാണ് സ്ലോട്ടുകൾ . രണ്ടാം ദിനം വിവിധ സ്പെഷാലിറ്റികളിലേയ്ക്കുളള നഴ്സുമാർ, സീനിയർ കെയറർ എന്നിവർക്കും, മൂന്നാം ദിനം ഡയറ്റീഷ്യൻ, സ്പീച്ച് തെറാപ്പിസ്റ്റ്, മെന്റൽ ഹെൽത്ത് നഴ്സ്, സോഷ്യൽ വർക്കർ, സീനിയർ കെയറർ തസ്തികകളിലേയ്ക്കും, നാലാം ദിനം ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, നഴ്സുമാർ എന്നിവർക്കും, ആഞ്ചാം ദിനം നഴ്സ്, ഫാർമസിസ്റ്റ്, സീനിയർ കെയറർ എന്നിവർക്കുമുളള സ്ലോട്ടുകൾ പ്രകാരമാണ് റിക്രൂട്ട്മെന്റ് നടക്കുക.

അഭിമുഖത്തിൽ പങ്കെടുക്കാനുളള തീയതിയും സമയവും (സ്ലോട്ടും) ഉൾപ്പെടെയുളള വിവരങ്ങൾ ഉദ്യോഗാർത്ഥികളെ ഇ മെയിൽ വഴി അറിയിച്ചിട്ടുണ്ട്. അഭിമുഖത്തിനു വരുന്നവർ ഇതിന്റെ പകർപ്പാണ് അഡ്മിറ്റ് കാർഡായി കരുതേണ്ടത്. ഒപ്പം അപേക്ഷയിൽ പറയുന്ന വിദ്യാഭ്യാസം, തൊഴിൽ പരിചയം, ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം എന്നിവ വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും ഹാജരാക്കേണ്ടതാണ്. ഇതിനോടൊപ്പം DWMS ആപ്പ് വഴി ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം വ്യക്തമാക്കിയവർ, പ്രസ്തുത ആപ്പിലെ സർട്ടിഫിക്കറ്റിന്റെ ആധികാരികത പരിശോധിക്കുന്നതിനായി ഇത് ഇൻസ്റ്റാൾ ചെയ്ത മൊബൈൽ ഫോണും കരുതേണ്ടതാണ്. ബ്രിട്ടനിൽ നിന്നുളള ഇന്റർവ്യൂ പാനലിസ്റ്റുകളുടേയും നിരീക്ഷകരുടേയും മേൽനോട്ടത്തിലാണ് റിക്രൂട്ട്‌മെന്റ് നടപടികൾ നടക്കുക. നോർക്ക റൂട്ട്സിൽ നിന്നുളള പ്രതിനിധികളും പങ്കെടുക്കും.

കേരളത്തിലെ ആരോഗ്യമേഖലയിൽ നിന്നുള്ള പ്രൊഫഷണലുകൾക്ക് സുരക്ഷിതവും നിയമപരവുമായ മാർഗ്ഗങ്ങളിലൂടെ യു.കെ യിലേയ്ക്ക് തൊഴിൽ കുടിയേറ്റം സാധ്യമാക്കുന്ന ധാരണാപത്രം കഴിഞ്ഞ മാസം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ ലണ്ടനിൽ ഒപ്പുവെച്ചിരുന്നു. കേരള സർക്കാറിന്റെ കീഴിലുളള നോർക്ക റൂട്ട്സും, യുണൈറ്റഡ് കിംങ്ഡമിൽ (യു.കെ) എൻ. എച്ച്. എസ്സ് (നാഷണൽ ഹെൽത്ത് സർവ്വീസ് ) സേവനങ്ങൾ ലഭ്യമാക്കുന്ന 42 ഇന്റഗ്രറ്റഡ് കെയർ പാർട്ട്ണർഷിപ്പുകളിൽ ഒന്നായ Humber and North Yorkshire Health & Care Partnership, നോർത്ത് ഈസ്റ്റ് ലിങ്കൻഷെയറിലെ ഹെൽത്ത് സർവ്വീസിന്റെ മാനസിക ആരോഗ്യ സേവനങ്ങൾ പ്രദാനം ചെയ്യുന്ന നാവിഗോ എന്നിവരുമായാണ് ധാരണാപത്രം ഒപ്പുവെച്ചത്. ഇതിന്റെ ഭാഗമായുളള ആദ്യഘട്ട റിക്രൂട്ട്മെന്റ് നടപടികൾക്കാണ് തിങ്കളാഴ്ച തുടക്കമാകുന്നത്. 2023 ഫെബ്രുവരിയിൽ രണ്ടാം ഘട്ട റിക്രൂട്ട്മെന്റിനും ധാരണയായിട്ടുണ്ട്.

Read Also: മലയാളിയുടെ വിയര്‍പ്പിന്റെകൂടി സാക്ഷാത്കാരമാണ് ഈ വിശ്വമാമാങ്കം: ഖത്തര്‍ ലോകകപ്പിന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button