കൊച്ചി : സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിന് പൂർണ പിന്തുണയറിച്ച് നടി സീനത്ത്.
ജനുവരി ഒന്നിന് കേരള ചരിത്രത്തില്‍ ഒരു ഏട് കൂടി എഴുതി ചേര്‍ക്കപ്പെടുകയാണെണെന്നും വനിതാമതിലെന്ന കൂട്ടായ്മയില്‍ എല്ലാവര്‍ക്കും ഒരു ജാതിയും ഒരു മതവുമാണ്. ആരെയും ഭയപ്പെടാതെ ജീവിക്കാന്‍ വേണ്ടിയാണ് ഈ കൂട്ടായ്‌മ. ചങ്കുറപ്പുള്ള സര്‍ക്കാര്‍ ഒപ്പമുണ്ട്. ജാതിക്കോമരങ്ങള്‍ ആയുധപ്പുരകള്‍ നിര്‍മിക്കുമ്പോൾ ചിന്തകൊണ്ടും ബുദ്ധികൊണ്ടും നവോത്ഥാന മതില്‍ തീര്‍ക്കാമെന്നും സീനത്ത് പ്രസ്‌താവനയില്‍ പറഞ്ഞു.
അതേസമയം നടി മഞ്ജു വാര്യർ വനിതാ മതിലിന് ആദ്യം പിന്തുണ അറിയിച്ചെങ്കിലും പിന്നീട് അത് പിൻവലിച്ചു.
Post Your Comments