പാലക്കാട് : വിളക്കും കര്‍പ്പൂരവും കത്തിച്ചുള്ള ആരാധനകള്‍ ഓടുന്ന തീവണ്ടികള്ക്കകത്ത് പാടിലെന്ന കര്‍ശന നിര്‍ദ്ദേശം റെയില്‍വേ പുറപ്പെടുവിച്ചു. ഇതിന്റെ ഭാഗമായുള്ള പരിശോധനകള്‍ തുടങ്ങിയതായും റെയില്‍വേ അറിയിച്ചു.
ഗ്യാസ് സിലിണ്ടറുകള്‍, പടക്കങ്ങള്‍, പെട്രോള്‍, മണ്ണെണ്ണ, കര്‍പ്പൂരം, തുടങ്ങി പെട്ടെന്ന് തീപിടിക്കുന്ന വസ്തുക്കള്‍ യാത്രയില്‍ അനുവദിക്കില്ല. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ റെയില്‍വേ സുരക്ഷാസേന, ടിടിഇ ഗാര്‍ഡ്, കോച്ച അറ്റന്ഡന്മാര് എന്നിവരെ അറിയിക്കണമെന്നും റെയില്‍വേ അറിയിച്ചു.
ഹെല്‍പ്പ് ലൈന്‍ നമ്പറായ 182 ലും വിവരമറിയിക്കാം.കുറ്റം തെളിഞ്ഞതായി കണ്ടെത്തിയാല്‍ മൂന്ന് വര്‍ഷം തടവും പിഴയും ലഭിക്കാം.
Post Your Comments