Latest NewsNewsInternational

മദ്രസകളിൽ പീഡനങ്ങൾ വർധിക്കുന്നു: ഇരകൾക്ക് പരാതിപ്പെടാൻ ഹെൽപ്പ് ലൈൻ സ്ഥാപിക്കണമെന്ന് ഇസ്ലാം പുരോഹിതൻ

1,000 മുതൽ 5,000 വരെ വിദ്യാർത്ഥികളും 300 മുതൽ 400 വരെ അധ്യാപകരുമാണ് മദ്രസകളിലുള്ളത്

ലാഹോർ : മദ്രസകളിൽ പീഡനത്തിന് ഇരയാകുന്നവർക്ക് പരാതിപ്പെടാൻ ഹെൽപ്പ് ലൈൻ സ്ഥാപിക്കണമെന്ന് പാകിസ്ഥാനിലെ ഇസ്ലാം പുരോഹിതൻ ഹാഫിസ് താഹിർ മഹമൂദ് അഷ്‌റഫി. മദ്രസകളിൽ പീഡനം വർധിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജാമിയ മൻസൂറുൽ ഇസ്ലാമിയയിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതെങ്കിലും മദ്രസകളിൽ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നടന്നാൽ നിയമപ്രകാരം നടപടിയെടുക്കുന്നതിൽ രാജ്യത്തെ എല്ലാ മദ്രസകൾക്കും സമ്മതമാണെന്നും അഷ്‌റഫി പറഞ്ഞു. ചില വ്യക്തികൾ ചെയ്യുന്ന പ്രവർത്തികൾക്ക് സ്ഥാപനങ്ങൾ ഉത്തരവാദികളല്ല. നിയമവിരുദ്ധവും അധാർമികവുമായ പ്രവൃത്തി ചെയ്തതിനാണ് അടുത്തിടെ മദ്രസയിലെ അധ്യാപകനെ പുറത്താക്കിയത്. ഇസ്ലാം സമുദായത്തിനു കുറ്റവാളികളുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Also  :  സാമ്പത്തിക മാന്ദ്യവും, ദാരിദ്ര്യവും കാരണം രാജ്യം പ്രതിസന്ധിയിൽ: ഇന്ത്യയുടെ സഹായം ആവശ്യമെന്നു പാകിസ്ഥാൻ

1,000 മുതൽ 5,000 വരെ വിദ്യാർത്ഥികളും 300 മുതൽ 400 വരെ അധ്യാപകരുമാണ് മദ്രസകളിലുള്ളത് . പാകിസ്ഥാനിലാകെ 30,000 മദ്രസകളും, അതിൽ 30 ദശലക്ഷം വിദ്യാർത്ഥികളുമുണ്ട് . അതുകൊണ്ട് തന്നെ ഇത്തരമൊരു സംഭവമുണ്ടായാൽ ഇരയ്ക്ക് പരാതിപ്പെടാവുന്ന ഒരു ഹെൽപ്പ് ലൈൻ സ്ഥാപിക്കണമെന്നും അഷ്‌റഫി ആവശ്യപ്പെട്ടു .

shortlink

Related Articles

Post Your Comments

Related Articles


Back to top button