ചിറ്റൂര്‍: ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയ യുവതിയും കുഞ്ഞും മരിച്ചു. ചന്ദന എന്ന സ്ത്രീയും അവരുടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്. കുടുംബ പ്രശ്നമാണ് കാരണമെന്ന് സൂചന. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ ശ്രീകലഹസ്തിയിലാണ് സംഭവം.
read also: സംസ്ഥാനത്ത് ഇന്ന് വാക്‌സിൻ നൽകിയത് 4.30 ലക്ഷം പേർക്ക്: കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ മന്ത്രി
തിരുപ്പതിയിലെ കോളര്‍ഗുണ്ട സ്വദേശിനായ ചന്ദന മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ഒന്‍പതാം ഡിവിഷന്‍ വളണ്ടിയറായി ജോലി ചെയ്യുകയായിരുന്നു. ശനിയാഴ്ച രാത്രി ഭര്‍ത്താവുമായി വഴക്കിട്ടതിനെ തുടര്‍ന്ന് ഇവര്‍ വീട് വിട്ട് ഇറങ്ങി. നെറിഗുണ്ട റെയില്‍വെ സേ്റ്റഷനില്‍വച്ച് ട്രെയിനില്‍ കയറിയ ഇവര്‍ യാത്രയ്ക്കിടെ കുഞ്ഞുമായി ചാടുകയായിരുന്നെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തിൽ കേസ് എടുത്തതായും യുവതിയുടെ ഭര്‍ത്താവിനെയും ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
Post Your Comments