Latest NewsNewsIndia

റെയിൽവേയിൽ ഇനി ഒറ്റ ഹെൽപ്പ്ലൈൻ നമ്പർ: വിശദ വിവരങ്ങൾ അറിയാം

ന്യൂഡൽഹി: പരാതി പരിഹാരത്തിന് പുതിയ സംവിധാനവുമായി റെയിൽവേ. വൺ റെയിൽ വൺ ഹെൽപ്പ്ലൈൻ പദ്ധതിയാണ് റെയിൽവേ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. പരാതി പരിഹാരമുൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന ഹെൽപ്പ്ലൈൻ നമ്പറുകൾ ഇന്ത്യൻ റെയിൽവേ ലയിപ്പിച്ചു.

Read Also: രാജ്യത്ത് ആകെ കൊവിഡ് രോഗികളില്‍ 50 ശതമാനവും കേരളത്തിലെന്ന് റിപ്പോര്‍ട്ട്

വിവിധ ആവശ്യങ്ങൾക്കായി ഇനി മുതൽ ഒറ്റ ഹെൽപ്പ്ലൈൻ നമ്പർ മാത്രമായിരിക്കും ഉണ്ടായിരിക്കുക. 139 എന്ന നമ്പറിലേക്കാണ് ഇനി സേവനങ്ങൾക്കായി ബന്ധപ്പെടേണ്ടത്. 24 മണിക്കൂറും നമ്പർ ലഭ്യമാകും. എല്ലാ അന്വേഷണ ആവശ്യങ്ങൾക്കും ഈ നമ്പറിൽ ബന്ധപ്പെടാം.

ഉപഭോക്തൃ പരാതികൾ, അന്വേഷണം, നിർദേശം, സഹായം എന്നിവയ്ക്കായാണ് റെയിൽ മദദ് ഒരുക്കിയിരിക്കുന്നത്. 12 ഭാഷകളിൽ മദദിലൂടെ സേവനം ലഭ്യമാകും. പരാതികൾ വേഗത്തിൽ പരിഹരിക്കുന്നതിനായി യാത്രക്കാർക്ക് വെബ്, ആപ്പ്, എസ്എംഎസ്, സോഷ്യൽ മീഡിയ, ഹെൽപ്പ് ലൈൻ എന്നിവയും റെയിൽ മമദ് നൽകുന്നു. ഹെൽപ്പ്ലൈൻ മുഖേനേ ലഭിച്ച 99.93 ശതമാനം പരാതികളും പരിഹരിക്കാനായെന്നും പദ്ധതിക്ക് മികച്ച പ്രതികരണം ലഭിച്ചെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ വ്യക്തമാക്കി.

Read Also: സംസ്ഥാനത്ത് ആയിരം കോടി രൂപയുടെ മുപ്പതോളം പദ്ധതികള്‍ പൂര്‍ത്തീകരിച്ച് നാടിന് കൈമാറിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button