മെല്‍ബണ്‍: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റില്‍ പൂജാരയ്ക്കൊപ്പം ഇന്ത്യ ശക്തമായി മുന്നേറുന്നു. രണ്ടാം ദിനത്തിന്റെ ആദ്യ സെക്ഷനില്‍ ചേതശ്വര്‍ പൂജാര സെഞ്ചുറി(294 പന്തില്‍ 103) പൂര്‍ത്തിയാക്കി. ഒന്നാം ഇന്നിംഗ്സില്‍ രണ്ടിന് 277റണ്‍സെന്ന നിലയില്‍ മുന്നേറുകയാണ് ഇന്ത്യ. പൂജരായ്ക്കൊപ്പം 69 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് ക്രീസില്‍.
പെര്‍ത്ത് ടെസ്റ്റിലെ ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ മൂന്നാം ടെസ്റ്റിന് ഇറങ്ങിയത്. ഒന്നാംദിനം മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഹനുമ വിഹാരിയും (എട്ട് റണ്‍സ്) മായങ്ക് അഗര്‍വാളുമായിരുന്നു ഓപ്പണിംഗിന് എത്തിയത്. അരങ്ങേറ്റക്കാരന്‍ മായങ്ക് അഗര്‍വാള്‍ അര്‍ധ സെഞ്ചുറി നേടി(76). രണ്ടാം വിക്കറ്റില്‍ മായങ്കും പൂജാരയും 83 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ആ അടിത്തറയില്‍ കോഹ്ലിയും പൂജാരയും ഉറച്ചുനിന്നതോടെ ആദ്യദിനം ഇന്ത്യയുടെ വരുതിയിലായി.
Post Your Comments