KeralaLatest News

പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ചു; പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു

കാസര്‍ഗോഡ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് ഇരുപത് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും. കാസര്‍ഗോഡ് സ്വദേശികളായ ഇബ്രാഹിം ഖലില്‍ ,ഖാലിദ് എന്നിവര്‍ക്ക് ജില്ലാ അഡിഷണല്‍ സെഷന്‍സ് കോടതി ആണ് ശിക്ഷ വിധിച്ചത്.

പിഴ തുക പെണ്‍കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. കൂടാതെ സര്‍ക്കാര്‍ സഹായത്തിനായി ലീഗല്‍ സര്‍വീസ് സൊസൈറ്റിയെ സമീപിക്കാം.ബദിയെഡുക്ക ഹിദായത്ത് നഗറിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ ഇബ്രാഹിം ഖലില്‍ ,സുഹൃത്ത് ബീജന്തടുക്കയിലെ ബി എ ഖാലിദ് എന്നിവരാണ് കേസിലെ പ്രതികള്‍.2013 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ സ്‌കൂളില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ കെട്ടിടത്തില്‍ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button