കല്‍പ്പറ്റ; യുവതിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ അയല്‍വാസിയുടെ കിണറ്റില്‍ കണ്ടെത്തി. പുല്‍പ്പള്ളി കളനാടിക്കൊല്ലി വരിപ്പാക്കുന്നേല്‍ വിജയന്റെ മകള്‍ ദിവ്യവിജയന്‍ എന്ന അഞ്ജു (24) വാണ് മരിച്ചത്. അയല്‍വാസിയുടെ കിണറ്റില്‍ നിന്നാണ് അഞ്ജുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
കോഴിക്കോട് കുന്നമംഗലത്തെ ഭര്‍തൃ വീട്ടില്‍ നിന്ന് ഒരാഴ്ച മുമ്ബാണ് അഞ്ജു സ്വന്തം വീട്ടിലെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് വീട്ടുകാരും നാട്ടുകാരും രംഗത്തെത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments