Latest NewsKeralaNews

ഇരിട്ടിയില്‍ ഒഴുക്കില്‍പ്പെട്ട രണ്ടാമത്തെ വിദ്യാര്‍ഥിനിയുടെ മൃതദേഹവും കണ്ടെത്തി

കണ്ണൂര്‍: പടിയൂരില്‍ ചൊവ്വാഴ്ച ഒഴുക്കില്‍പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്‍ഥിനിയുടെ മൃതദേഹവും കണ്ടെത്തി. ഇരിക്കൂര്‍ സിബ്ഗ കോളേജ് ബിരുദ വിദ്യാര്‍ഥിനി ചക്കരക്കല്‍ നാലാം പീടികയിലെ സൂര്യ (23) യുടെ മൃതദേഹമാണ് കണ്ടെടുത്തത്.

Read Also: തൃശൂര്‍ റെയില്‍വേ സ്റ്റേഷനെ വിമാനത്താവള മാതൃകയില്‍ നവീകരിക്കുന്നു: വരുന്നു 393 കോടി രൂപയുടെ വികസന പദ്ധതി

പൂവം കടവില്‍ നിന്നായിരുന്നു മൃതദേഹം കണ്ടെടുത്തത്. മറ്റൊരു വിദ്യാര്‍ഥിനി എടയന്നൂര്‍ തെരൂരിലെ ഷഹര്‍ബാനയുടെ (28) മൃതദേഹം രാവിലെയോടെ കണ്ടെത്തിയിരുന്നു.

പഴശ്ശി ജലസംഭരണിയുടെ പടിയൂര്‍ പൂവംകടവിലാണ് വിദ്യാര്‍ഥിനികളെ കാണാതായത്. ജില്ലയിലെ എല്ലാ അഗ്‌നിരക്ഷാസേനാ വിഭാഗങ്ങളില്‍നിന്നുള്ള സ്‌കൂബാ സംഘത്തിന്റെയും മേഖലയില്‍നിന്നുള്ള മുങ്ങല്‍ വിദഗ്ധ സംഘത്തിന്റെയും നേതൃത്വത്തില്‍ സംഭരണിയിലെ മൂന്ന് കിലോമീറ്ററോളം വരുന്ന ഭാഗങ്ങളില്‍ വ്യാപക തിരച്ചില്‍ നടത്തിവരികയായിരുന്നു. തുടര്‍ന്ന് രാവിലെയോടെയാണ് വിദ്യാര്‍ഥിനികളില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തത്. ഉച്ചയോടെ രണ്ടാമത്തെയാളുടെയും മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

ഇരിക്കൂര്‍ സിബ്ഗ കോളേജിലെ അവസാന വര്‍ഷ ബി.എ. സൈക്കോളജി ബിരുദ വിദ്യാര്‍ഥിനികളായിരുന്നു ഷഹര്‍ബാനയും സൂര്യയും. ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് ഇവരെ പുഴയില്‍ കാണാതായത്. പടിയൂരിലെ സഹപാഠിയായ ജസീനയുടെ വീട്ടിലെത്തിയ ഇവര്‍ പുഴയില്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button