ന്യൂഡല്‍ഹി : മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമയില്‍ പാലഭിഷേകം നടത്തി സ്വന്തം തലപ്പാവ് കൊണ്ട് തുടച്ചതിന് കോണ്‍ഗ്രസ് നേതാവിന് കടുത്ത ഭീഷണി. പഞ്ചാബിലെ ലുധിയാനയിലുള്ള കോണ്‍ഗ്രസ് നേതാവ് ഗുര്‍സിമ്രാന്‍ സിങിനാണ് ഭീഷണി ലഭിച്ച് കൊണ്ടിരിക്കുന്നത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാലഭിഷേകം നടത്തിയതിന് പിറകെ അകാലിദള്‍ പ്രവര്‍ത്തകര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രതിമയില്‍ കരി ഓയില്‍ ഒഴിച്ചിരുന്നു. ഇതിന് ശേഷമാണ് ഗുര്‍സിമ്രാന്‍ പാലൊഴിച്ച് തലപ്പാവ് വെച്ച് തുടച്ചത്. ഇത് സിഖ് വംശജര്‍ക്കിടയില്‍ ഇദ്ദേഹത്തിനോട് കടുത്ത മുഷിപ്പിക്കലിന് ഇടയാക്കിയതായി ഇന്ത്യ ടുഡേ എഴുതിയിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.
ഇതിന് ശേഷം ഇദ്ദേഹത്തിന് നിരവധി ഭീഷണി സന്ദേശങ്ങളാണ് ഫോണ്‍ മുഖാന്തിരം ലഭിച്ച് കൊണ്ടിരിക്കുന്നത്. ഭീഷണിയെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പ്രതിമ തുടക്കുന്നതായി ഇട്ട ഫോട്ടോ വരെ നീക്കം ചെയ്യേണ്ടി വന്നതായി റിപ്പോര്‍ട്ട്. കാനഡയില്‍ നിന്നൊരു യുവാവ് കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തയാള്‍ക്ക് 1 കോടി രൂപ വാഗ്ദാനം ചെയ്തതതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
लुधियाना मे @Akali_Dal_ के नेताओं द्वारा श्री राजीव गांधी जी के बुत पर कालिख पोत दी थी, उसके विरोध मे सबसे पहले पहुंचकर श्री राजीव जी के बुत को अपनी (दस्तार) पगड़ी उतारकर उनके बुत को साफ़ किया एवं पवित्र आत्मा वाले राजीव जी के बुत को दूध से नहलाया?@RahulGandhi @PunjabGovtIndia pic.twitter.com/9eQkLTyB5r
— Gursimran Singh Mand (AICC) (@gursimranmand) December 25, 2018
Post Your Comments