Latest NewsUAE

ഒളിച്ചോടിയ രാജകുമാരിയുടെ പുതിയ ഫോട്ടോ പുറത്തുവിട്ട് യു.എ.ഇ

അബുദാബി: ഒളിച്ചോടിയെന്ന് വാര്‍ത്തകളില്‍ പ്രചരിച്ച ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മഖ്മൂമിന്റെ മകള്‍ ശൈഖ ലത്തീഫയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് യുഎഇ വിദേശകാര്യ മന്ത്രാലയം. മൂന്ന് ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഇവര്‍ക്കൊപ്പം മുന്‍ ഐറിഷ് പ്രധാനമന്ത്രിയും യു എന്‍ മനുഷ്യാവകാശ കമ്മീഷണറുമായ മേരി റോബിന്‍സണും ഉണ്ട്. രാജകുമാരി യുഎഇ യില്‍ നിന്ന് പോകാന്‍ ശ്രമിച്ചുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതോടൊപ്പം ഇന്ത്യയില്‍ നിന്നും ഇവരെ പിടികൂടി യുഎഇയ്ക്ക് കൈമാറിയെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം യുഎഇ നിഷേധിച്ചു. ഗോവന്‍ തീരത്ത് ഉല്ലാസ ബോട്ടില്‍ കറങ്ങുകയായിരുന്ന ഇവരെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നിര്‍ദ്ദേശപ്രകാരം ഇന്ത്യന്‍ സൈന്യം പിടിച്ചു എന്നാണ് വാര്‍ത്തകള്‍ പുറത്തു വന്നത്.

ഇതിന്റെ പ്രത്യുപകാരമായാണ് അഗസ്റ്റ വെസ്റ്റ്‌ലാന്റ ഹെലികോപ്റ്റര്‍ ഇടപാടിലെ പ്രതിയായ മിഷേലിനെ കൈമാറാന്‍ യുഎഇ തയ്യാറായതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ കാണാതായി എന്ന വാര്‍ത്തകള്‍ക്കു ശേഷം പുറത്തുവന്ന അവരുടെ വീഡിയോ സംഭവങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലുള്ളതായിരുന്നു. 2002 ലും താന്‍ യുഎഇ വിടാന്‍ ശ്രമിച്ചുവെന്ന് വീഡിയോയില്‍ അവര്‍ പറയുന്നു. അവരുടേതായി ഒടുവില്‍ പുറത്തുവന്ന വീഡിയോയില്‍ അവര്‍ നിരാശയോടെയാണ് പ്രത്യക്ഷപ്പെട്ടത്. സംഭവം ചര്‍ച്ചയായതോടെ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ചിത്രങ്ങള്‍ യുഎഇ പുറത്തു വിട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button