കാക്കനാട്: സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കായി ഒറ്റത്തവണ രജിസ്ട്രേഷന് പദ്ധതിയുമായി എംപ്ലോയബിലിറ്റി സെന്റര്‍. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലാണ് എംപ്ലോയബിലിറ്റി സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. രജിസ്ട്രേഷനുള്ള പരമാവധി പ്രായ പരിധി 18-35 വയസാണ്. പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ വെള്ളി, ശനി ദിവസങ്ങളില്‍ രാവി ലെ 10.30 നും ഉച്ചക്ക് 2 നും ഇടയില്‍ കാക്കനാട് സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷാ ഫീസായി 250 രൂപയും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും നല്‍കണം. അതേസമയം ഇവര്‍ക്ക് തുടര്‍ന്ന് വരുന്ന എല്ലാ തൊഴില്‍ മേളകളിലും സൗജന്യമായി പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട് നമ്പര്‍ 0484-2422452, 2427 494
Post Your Comments