തിരുവനന്തപുരം: പുറ്റിങ്ങല്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് മുന്‍പാകെ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനിരിക്കെ കേസില്‍ ആരോപണ വിധേയയായ ഐ.എ.എസ് ഉദ്യോഗസ്ഥയെ ഉള്‍പ്പെടുത്തി മുഖ്യമന്ത്രിയുടെ ഓഫീസില്‍ രഹസ്യയോഗം ചേര്‍ന്നത് വിവാദമാകുന്നു ജി.എസ്.ടി അഡീഷണല്‍ കമ്മീഷണറും മുന്‍ കൊല്ലം ജില്ലാ കളക്ടറുമായ ഷൈനാമോളെ യോഗത്തില്‍ ഉള്‍പ്പെടുത്തിയതാണ് വിവാദമായിരിക്കുന്നത്. അതേസമയം, അപകടത്തില്‍ പൊലീസുകാരെ പ്രതികൂട്ടിലാക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഇതില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഈക്കഴിഞ്ഞ ഞായറാഴ്ച രാവിലെ 11 മണിയ്ക്കായിരുന്നു യോഗം. മുഖ്യമന്ത്രിയുടെ സെക്രട്ടറി നളിനി നെറ്റോ, ഷൈനമോള്‍, ഗവണ്‍മെന്റ് പ്ലീഡര്‍ അനന്തകൃഷ്ണന്‍, മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗം എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം നടക്കുന്നതിനാല്‍ മുഖ്യമന്ത്രി ഓഫീസില്‍ ഇല്ലായിരുന്നു.ദുരന്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം പൊലീസില്‍ കെട്ടിവച്ച് ജില്ലാഭണകൂടത്തെയും അന്നത്തെ കളക്ടറെയും സംരക്ഷിക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയായിരുന്നു യോഗത്തിന്റെ പ്രധാന ഉദ്ദേശമെന്ന ആക്ഷേപം ഉയരുന്നുണ്ട്്. എന്നാല്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ യോഗത്തില്‍ ഉണ്ടായിരുന്നില്ലെന്നത് ശ്രദ്ധേയമാണ്.
Post Your Comments