Kerala

പുറ്റിങ്ങള്‍ അപകടത്തില്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്ക് ധനസഹായം: അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവനന്തപുരം•തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിന്റെ 65-ാം വാര്‍ഷികത്തോടനുബന്ധിച്ച് പൂര്‍വ വിദ്യാര്‍ത്ഥി സംഘടന, അമേരിക്കയിലെ ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സംഘടനയായ എ.എ.പി.ഐ.യും മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ എ.കെ.എം.പി.യുമായിച്ചേര്‍ന്ന് കൊല്ലം പുറ്റിങ്ങല്‍ അപകടത്തില്‍പ്പെട്ട് കഷ്ടതയനുഭവിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്നു. ഏറ്റവുമധികം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന 20 പേര്‍ക്കാണ് ധനസഹായം നല്‍കുന്നത്. അപകടത്തില്‍പ്പെട്ട് സ്ഥിരമായ അംഗവൈകല്യം സംഭവിച്ചവര്‍ക്കും ജീവിത മാര്‍ഗം അടഞ്ഞു പോയവര്‍ക്കും പ്രത്യേക പരിഗണന നല്‍കുന്നതാണ്.

താത്പര്യമുള്ളവര്‍ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റും വില്ലേജ് ഓഫീസര്‍ നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റും സഹിതം അപേക്ഷിക്കുക.

പുറ്റിങ്ങല്‍ അപകടത്തില്‍ മരണമടഞ്ഞ വ്യക്തികളുടെ മക്കള്‍ക്കും പഠന സഹായം നല്‍കും. ഇതിനായി മരണ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും സ്‌കൂള്‍/ കോളേജ് പ്രിന്‍സിപ്പാളിന്റെ സാക്ഷ്യപത്രം സഹിതം അപേക്ഷിക്കേണ്ടതാണ്.

സെക്രട്ടറി, മെഡിക്കല്‍ കോളേജ് അലുമ്‌നി അസോസിയേഷന്‍, എല്‍.ആര്‍.സി. സെന്‍ട്രല്‍ ലൈബ്രറി, മെഡിക്കല്‍ കോളേജ് പി.ഒ. തിരുവനന്തപുരം 11 എന്ന വിലാസത്തില്‍ ജനുവരി 25നകം കിട്ടത്തക്ക വിധത്തില്‍ തപാല്‍ മാര്‍ഗം മാത്രം അപേക്ഷിക്കുക. നേരിട്ട് അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button