വാഷിംഗ്ടണ്‍: അനധികൃതമായി അതിര്‍ത്തി കടന്നതിന് യുഎസ് ബോര്‍ഡര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത എട്ടുവയസുകാരൻ മരിച്ചു. ഗ്വാട്ടിമാല സ്വദേശിയായ ഫെലിപ്പ് അലോന്‍സോ ഗോമസെന്ന കുട്ടിയാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. രണ്ടാഴ്ച മുമ്ബ് ഏഴ് വയസുകാരി മരിച്ചതിനെ തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ക്കിടെയാണ് രണ്ടാമത്തെ മരണം.
ഗ്വാട്ടിമാല സ്വദേശിയായ ഏഴുവയസുകാരി നിര്‍ജ്ജലികരണം മൂലമാണ് അന്ന് മരിച്ചത്. ഗ്വാട്ടമാലയില്‍ നിന്ന് മെക്സിക്കോ അതിര്‍ത്തി വഴി യുഎസിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് കുട്ടിയും പിതാവും അറസ്റ്റിലായത്. അഭയാര്‍ഥികളെ തടയാന്‍ 5000ത്തിലേറെ സൈനികരെയാണ് ട്രംപ് ഭരണകൂടം മെക്സിക്കോ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്.
Post Your Comments