ധാക്ക: റോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് കടലിൽ മുങ്ങി 17 മരണം. കുട്ടികൾ ഉൾപ്പെടെയുള്ള 17 പേരാണ് മരിച്ചത്. 90 പേരാണ് ബോട്ടിലുണ്ടായിരുന്നത്.
പടിഞ്ഞാറൻ മ്യാൻമറിലെ റാഖൈൻ പ്രവിശ്യയിൽ നിന്ന് മലേഷ്യയിലേക്ക് പോയ ബോട്ടാണ് ബംഗാൾ ഉൾക്കടലിൽ മുങ്ങിയത്.
റാഖൈൻ പ്രവിശ്യയുടെ തലസ്ഥാനമായ സിത്വിയിൽ നിന്ന് 19ാം തിയതി പുറപ്പെട്ട ബോട്ട് രണ്ട് ദിവസത്തിന് ശേഷം മോശം കാലാവസ്ഥയിൽ പെടുകയായിരുന്നു.
17 പേരുടെ മൃതദേഹം മ്യാൻമർ കടൽതീരത്ത് അടിഞ്ഞു. എന്നാല്‍, 50 ലേറെ പേരെ കുറിച്ച് ഒരു വിവരവുമില്ല.
Post Your Comments