രാമേശ്വരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ ശ്രീലങ്കയില്‍ നിന്ന്, ഇന്ത്യയിലേക്ക് വീണ്ടും അഭയാര്‍ത്ഥി പ്രവാഹം. തമിഴ്നാട്ടിലെ രാമേശ്വരത്ത് 21 അംഗ സംഘമാണ് എത്തിച്ചേര്‍ന്നത്. ഇന്നലെ രാത്രി രണ്ട് സംഘങ്ങളായെത്തിയ ഇവരെ തീരസംരക്ഷണസേന കസ്റ്റഡിയിലെടുത്ത് മണ്ഡപം പോലിസ് സ്റ്റേഷനിലേക്ക് മാറ്റി.
ആദ്യം എത്തിയ സംഘം നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്, രണ്ടാമത് എത്തിയവരെ കണ്ടെത്തിയത്. ശ്രീലങ്ക ജാഫ്ന സ്വദേശികളായ ഇവര്‍ തലൈമാന്നാറില്‍ നിന്നാണ് ഇന്ത്യയിലേക്ക് കടന്നത്. ഒമ്പതു വിദ്യാര്‍ത്ഥികളെയാണ് ആദ്യം കണ്ടെത്തിയത്. പിന്നാലെ 12 പേരെ ധനുഷ്കോടിയിലെ മണല്‍തിട്ടയില്‍ നിന്ന് കണ്ടെത്തി.
ശ്രീലങ്കയില്‍ നിന്ന് ഇതുവരെ 41 അഭയാര്‍ത്ഥികള്‍ ഇന്ത്യന്‍ തീരത്ത് എത്തിയിട്ടുണ്ട്. മൂന്നു ദിവസം മുമ്പ് നാലംഗ കുടുംബം രാമേശ്വരത്ത് എത്തിയിരുന്നു.
Post Your Comments