അജ്‌മാൻ : യുഎഎയിലെ സൂപ്പർ മാർക്കറ്റിൽ കവർച്ച നടത്തിയ ഏഷ്യൻ സംഘം അറസ്റ്റിൽ. എമിറേറ്റിലെ പുതിയ വ്യവസായ മേഖലയിലുള്ള സൂപ്പർ മാർക്കറ്റിൽ കവർച്ച നടത്തിയ മൂന്നംഗ ഏഷ്യൻ സംഘത്തെയാണ് പോലീസ് പിടികൂടിയത്. സ്ഥാപനത്തിന്റെ ചില്ല് തകർത്താണ് സംഘം അകത്തു കടന്നത്.
വിവരമറിഞ്ഞ ഉടൻ സ്ഥലത്ത് എത്തി കവർച്ചയുടെ രീതി പരിശോധിച്ച പൊലീസിനു പ്രതികൾ സ്ഥാപനത്തിൽ തന്നെ ഉണ്ടെന്നു മനസ്സിലായി. വലിയ ട്രോളികൾക്കു പിന്നിൽ പതുങ്ങി നിന്ന 2 പേരെ ആദ്യം പിടികൂടി. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഷാർജ പൊലീസ് സഹായത്തോടെയാണ് മൂന്നാമൻ പിടിയിലായത്.
80,000 ദിർഹം വിലവരുന്ന മൊബൈൽ ഫോണുകളാണ് ആദ്യം പിടിയിലായവർ ബാഗിൽ നിറച്ചു വച്ചിരുന്നത്. മൂന്നാമന്റെ കൈയിൽ നിന്നും 2 മൊബെൽ ഫോൺ കൂടി പിടിച്ചെടുത്തെന്നും . ഇവരെ പ്രോസിക്യൂഷനു കൈമാറിയെന്നും സിഐഡി ഉപമേധാവി മേജർ മുഹമ്മദ് യാഫൂർ അൽ ഗുഫ്‌ലി പറഞ്ഞു
Post Your Comments