തിരുവനന്തപുരം : ശില്പി ഉണ്ണി കാനായിയുടെ നങ്ങേലി ശില്‍പ്പം വനിതാ മതിലിന് വേണ്ടി ഒരുക്കി. മുലക്കരം ചോദിച്ച മേലാന്മാര്‍ക്ക് മാറിടം മുറിച്ചു നല്‍കിയ നങ്ങേലിയുടെ പ്രതിമയാണ് വനിതാ മതിലിൽ എത്തുന്നത്.
സ്ത്രീകളുടെ സ്വാഭിമാനം ചോദ്യം ചെയ്ത മേലാളന്മാര്‍ക്ക് മുന്നില്‍ തോറ്റു കൊടുക്കാതെ ജീവന്‍ ബലിയര്‍പ്പിച്ച നങ്ങേലിയുടെ പോരാട്ട വീര്യം യുവ തലമുറയെ ഓര്‍മിപ്പിക്കുകയാണ് ശില്പി ഉണ്ണി കാനായി. സ്ത്രീകള്‍ക്ക് മുലക്കരം ചുമത്തിയ കാട്ടാള നീതിക്കെതിരെ മാറിടം മുറിച്ചു നല്‍കിയ ചേര്‍ത്തലക്കാരി നങ്ങേലി സ്ത്രീ പോരാട്ട ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ്. സംസ്ഥാന സര്‍ക്കാരിന്റെ യുവ പ്രതിഭ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ യുവ ശില്പിയാണ് ഉണ്ണി കാനായി.
Post Your Comments