തിരുവനന്തപുരം•ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്നതിനായി ശബരിമല കർമ്മസമിതിയുടെ ആഭിമുഖ്യത്തിൽ നാളെ നടക്കുന്ന അയ്യപ്പജ്യോതിയിൽ പങ്കെടുത്ത് വിജയിപ്പിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള ആഹ്വാനം ചെയ്തു. മഞ്ചേശ്വരം മുതൽ കലയിക്കാവില വരെയുള്ള വീഥികളിൽ ജ്യോതി തെളിയിക്കുന്ന മഹായജ്നത്തിൽ ജാതി,മത,കക്ഷി വ്യത്യാസങ്ങൾക്കു അതീതമായി എല്ലാ വിശ്വാസികളും സംബന്ധിക്കണമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
അധർമ്മത്തിനെതിരെ ശബരിമലയിൽ നടന്നു വരുന്ന ധർമ്മസമരത്തിന് ഊർജം പകരാനാണ് അയ്യപ്പജ്യോതി. സർക്കാരിന്റെയോ മറ്റും സഹായമോ പിന്തുണയോ കൂടാതെയാണ് കേരളത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റേയറ്റം വരെ നാളെ സന്ധ്യക്ക് ദീപം തെളിയിക്കുന്നത്. അയ്യപ്പജ്യോതി ഒരു മഹാസംഭവമാകും എന്നതിൽ തെല്ലും സംശയമില്ല. അത്ര വലിയ ജനപിന്തുണയാണ് അതിന് ലഭിച്ചു കൊണ്ടിരിക്കുന്നത്, ശ്രീധരൻ പിള്ള പ്രസ്താവനയിൽ പറഞ്ഞു.
തിരുവനന്തപുരത്ത് സെക്രെട്ടറിയേറ്റിനു മുന്നിലെ സത്യാഗ്രഹ പന്തലിനു തൊട്ടു മുന്നിലായിരിക്കും ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള ദീപം ജ്വലിപ്പിക്കുന്നത് .മുതിർന്ന പാർട്ടി നേതാവ് ഓ.രാജഗോപാൽ എം എൽ എ യും അനിശ്ചിത കാല നിരാഹാരം അനുഷ്ഠിക്കുന്ന പാർട്ടി ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനും സെക്രട്ടേറിയേറ്റിനു മുന്നിൽ ദീപം തെളിയിക്കും. ബിജെപി എംപി സുരേഷ് ഗോപി കളിയിക്കാവിളയിൽ അയ്യപ്പജ്യോതിയിൽ പങ്ക് ചേരും.
Post Your Comments