ലുധിയാന : എതിരാളികള്‍ കരിപൂശി വൃത്തികേടാക്കിയ രാജീവ് പ്രതിമ യൂത്ത് കോണ്‍ഗ്രസുകാര്‍ പാലൊഴിച്ച് വൃത്തിയാക്കി. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം അരങ്ങേറിയത്. യൂത്ത് അകാലിദള്‍ പ്രവര്‍ത്തകരാണ് പ്രതിമയില്‍ കരി പൂശിയത്.
കൈകളില്‍ ചുവന്ന പെയിന്റ് അടിക്കുകയും ചെയ്തു. 1984 ലെ സിഖ് കലാപത്തില്‍ രാജീവ് ഗാന്ധിക്ക് പങ്കുണ്ടെന്നും ഈ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് നല്‍കിയ ഭാരതരത്‌ന തിരിച്ചു വാങ്ങണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
പ്രാദേശിക യൂത്ത് അകാലിദള്‍ നേതാവും മറ്റൊരാളും ചേര്‍ന്നാണ് പ്രതിമ വൃത്തികേടാക്കിയത്. ഇവര്‍ പോയതിന് ശേഷം കോണ്‍ഗ്രസ് എംപി രവ്‌നീത് സിങും സംഘവും സ്ഥലത്തെത്തുകയും പാലും വെള്ളവും ഉപയോഗിച്ച് പ്രതിമ തുടച്ച് കഴുകുകയുമായിരുന്നു. പ്രതിമയില്‍ കരി പൂശിയ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ വേഗത്തില്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങും പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട.
Post Your Comments