Latest NewsIndiaNews

വ്യാജമദ്യ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു! ഇന്ന് മാത്രം മരണത്തിന് കീഴടങ്ങിയത് 5 പേർ, 40 ഓളം പേർ ചികിത്സയിൽ

വീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ 200 ലിറ്റർ എഥനോളാണ് പിടിച്ചെടുത്തത്

അമൃതസർ: പഞ്ചാബിൽ ഉണ്ടായ വ്യാജമദ്യ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. വ്യാജമദ്യം കഴിച്ചതിനെ തുടർന്ന് 21 പേരാണ് ഇതുവരെ മരിച്ചത്. സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി നാൽപതിലധികം ആളുകൾ ചികിത്സയിലാണ്. പഞ്ചാബിലെ സംഗ്രൂർ ജില്ലയിൽ കഴിഞ്ഞ ബുധനാഴ്ചയാണ് നാടിനെ നടുക്കിയ വ്യാജമദ്യ ദുരന്തം ഉണ്ടായത്. ബുധനാഴ്ച മാത്രം നാല് പേരാണ് മരിച്ചത്. മദ്യം കഴിച്ചതിന് തുടർന്ന് ആരോഗ്യനില മോശമായതിനാൽ കൂടുതൽ ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

വ്യാഴാഴ്ച ചികിത്സയിലിരിക്കെ നാല് പേരും, ഇന്നലെ എട്ട് പേരും, ഇന്ന് അഞ്ച് പേരും മരണത്തിന് കീഴടങ്ങി. ചിലരുടെ നില ഗുരുതരമായതിനാൽ, മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന. അതേസമയം, വ്യാജമദ്യ ദുരന്തവുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി പോലീസിന്റെ പിടിയിലായി. ഇതോടെ, ആറ് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതികളെ ചോദ്യം ചെയ്തതിനെ തുടർന്ന് വീട്ടിലാണ് വ്യാജമദ്യം നിർമ്മിക്കുന്നതെന്ന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ 200 ലിറ്റർ എഥനോളാണ് പിടിച്ചെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനായി പഞ്ചാബ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Also Read: ഇന്ത്യയുടെ വളർച്ച അത്ഭുതപ്പെടുത്തുന്നത്! ചരിത്രം കുറിച്ച് ഇന്ത്യയിൽ നിർമ്മിച്ച കാറുകൾ ജപ്പാനിലേക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button