Latest NewsIndia

ദുരഭിമാനകൊല:  അന്യമതസ്ഥനുമായി വിവാഹം; യുവതിയെ പിതാവ് തല്ലിക്കൊന്നു

ഹൈദരബാദ് :  മറ്റ് ജാതിയില്‍പ്പെട്ട യുവാവിനെ പ്രണയിച്ച്‌ വിവാഹം ചെയ്തതിന്റെ പേരില്‍ 22കാരിയെ താവടക്കം ആറുപേര്‍ ചേര്‍ന്ന് തല്ലികൊന്നു. കേസില്‍ പിതാവടക്കം എല്ലാവരേയും പോലീസ് അറസ്റ്റ് ചെയ്തു. യുവതി പ്രചരിപ്പിച്ച വീഡിയോയില്‍ ഇതര ജാതിക്കാരനായ ലക്ഷമണിനൊപ്പം ജീവിക്കാന്‍ പോകുന്നുവെന്നും എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി മാതാപിതാക്കളാണെന്നും കൊല്ലപ്പെട്ട പി.അനുരാധ പറഞ്ഞതായി റിപ്പോര്‍ട്ട് . ഈ വീഡിയോയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അനുരാദയുടെ കുടുംബം കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.

വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരുന്ന വഴിനീളെ ക്രൂരമായി മര്‍ദ്ധിച്ചതിനെ തുടര്‍ന്ന്
യുവതി കൊല്ലപ്പെടുകയും തുടര്‍ന്ന് നിര്‍മല്‍ ജില്ലയിലെ മല്ലാപൂര്‍ വില്ലേജില്‍ വെച്ചാണ് ശരീരം കത്തിച്ചതായും ശേഷമുള്ള ശരീരഭാഗം കനാലില്‍ തള്ളിയെന്നും പ്രതികള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. ലക്ഷമണിന്റെ പരാതിയെ തുടര്‍ന്നാണ് അനുരാധയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button