തിരുവനന്തപുരം: ക്രമസമാധാനം നടത്തേണ്ടവര്‍ കാഴ്‌ച്ചക്കാരാകുന്നത് ശരിയല്ലെന്ന് ഭരണപരിഷ്‌ക്കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വി.എസ്.അച്യുതാന്ദന്‍. ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ പൊലീസ് തിരിച്ചിറക്കിയതില്‍ അദ്ദേഹം ശക്തമായ പ്രതിഷേധമാറിയിച്ചു. ശബരിമലയില്‍ എത്തിയ യുവതികളുടെ വീട് ആക്രമിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ന് രാവിലെയാണ് മലപ്പുറം സ്വദേശിയായ കനകദുര്‍ഗയും കോഴിക്കോട് സ്വദേശി ബിന്ദുവും പൊലീസ് സംരക്ഷണയില്‍ സന്നിധാനത്തിന് സമീപം വരെ എത്തിയത്. എന്നാല്‍ ഭക്തരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇവരെ പൊലീസ് തിരിച്ചിറക്കുകയായിരുന്നു. ക്രമസമാധാന പ്രശ്നത്തെ തുടര്‍ന്നാണ് യുവതികളെ തിരിച്ചിറക്കുന്നതെന്നാണ് പൊലീസ് ഔദ്യോഗികമായി അറിയിച്ചത്. പൊലീസ് തങ്ങളെ നിര്‍ബന്ധിച്ച് തിരിച്ചിറക്കുകയാണെന്നും ദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യം ഇല്ലെന്നും ബിന്ദു മാദ്ധ്യമങ്ങളോട് പറഞ്ഞു.
Post Your Comments