ജയ്പൂര്‍ : കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള 23 മന്ത്രിമാര്‍ ഇന്ന് രാജസ്ഥാന് നിയമസഭയിലേയ്ക്ക്. ഇവരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. അതേസമയം മുഖ്യമന്ത്രി അശോക് ഗഹ്ലോട്ടും ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റും ഒരാഴ്ച മുന്‍പ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റിരുന്നു.
കഴിഞ്ഞ ദിവസമാണ് മന്ത്രി സഭാ വികസന ചര്‍ച്ചകള്‍ പൂര്‍ത്തിയായത്. തുടര്‍ന്നുള്ള തീരുമാനം അശോക് ഗഹ്ലോട്ടും സച്ചിന് പൈലറ്റും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ച് അഭിപ്രായം തേടി. അതേസമയം സത്യപ്രതിജ്ഞ ചെയ്യുന്ന 23 പേരില്‍ 17 പേര് ആദ്യമായാണ് മന്ത്രി സ്ഥനത്തെത്തുന്നത്.
Post Your Comments