വിവിധ കമ്പനി/ ബോർഡ്/ കോർപ്പറേഷനുകളിലെ ഡ്രൈവർ ഗ്രേഡ്- 2/ ഡ്രൈവർ(എൽ.ഡി.വി) എൻ.സി.എ-എൽ.സി/എഐ (കാറ്റഗറി നം. 109/16) എൻ.സി.എ-എസ്.സി (കാറ്റഗറി നമ്പർ.178/16) എൻ.സി.എ-മുസ്ലിം(കാറ്റഗറി നമ്പർ.179/16) തസ്തികകളുടെ ചുരുക്കപട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ പ്രായോഗിക പരീക്ഷ(എച്ച് ടെസ്റ്റും റോഡ് ടെസ്റ്റും) ഈ മാസം 28 ന് രാവിലെ ആറ് മുതൽ കൊല്ലം ആശ്രാമം മൈതാനത്ത് നടക്കും. ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട എല്ലാ ഉദ്യോഗാർത്ഥികൾക്കും പ്രൊഫൈൽ, എസ്.എം.എസ് മുഖേന അറിയിപ്പ് നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ നിലവിലുള്ള ഡ്രൈവിംഗ് ലെസൻസും, ഡ്രൈവിംഗ് ലൈസൻസ് വിവരങ്ങളും പ്രൊഫൈലിൽ നിന്ന് ഡൗൺലോട് ചെയ്ത അഡ്മിഷൻ ടിക്കറ്റും ഹാജരാക്കണം
Post Your Comments