ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മ്മാണ കാര്യത്തിൽ ബിജെപി പിന്നോട്ടില്ലെന്ന് സുബ്രഹ്മണ്യന് സ്വാമി. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതില്‍നിന്നും ബിജെപി സര്‍ക്കാര്‍ പിന്നോട്ട് പോകില്ലെന്നും ഇന്നല്ലെങ്കില്‍ നാളെ ക്ഷേത്രം നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപി രാമക്ഷേത്രം നിര്‍മിക്കും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത് ശരിയായ കാര്യമാണെന്നും സുബ്രഹ്മണ്യന് സ്വാമി കൂട്ടിച്ചേര്‍ത്തു. അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനു പ്രതിജ്ഞാബദ്ധമായ ഏക പാര്‍ട്ടി ബിജെപിയാണെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രസ്താവന.
Post Your Comments