കോട്ടയം : ശബരിമല ദര്‍ശനത്തില്‍ നിന്ന് പിന്‍മാറാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് ആദിവാസി നേതാവ് അമ്മിണി. ദര്‍ശനത്തിന് സുരക്ഷ ഒരുക്കണമെന്ന ആവശ്യവുമായി കോട്ടയം എസ്പിയെ കാണാന്‍ അമ്മിണി എത്തി.
ശബരിമലയിലെത്തി തിരിച്ചു പോകേണ്ടി വന്ന ആദിവാസി നേതാവാണ് അമ്മിണി. വീണ്ടും സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ടാണ് വയനാട് സ്വദേശിനിയായ അമ്മിണി കോട്ടയം എസ്പി ഹരിശങ്കറിന്റെ ഓഫീസിലെത്തിയത്.
ഇന്ന് രാവിലെ പതിനൊന്നോടെയാണ് അമ്മിണി എസ്പി ഓഫീസിലെത്തിയത്. കോട്ടയം എസ്പിയെ കാണാന്‍ ഞായറാഴ്ച അമ്മിണി അനുമതി ചോദിച്ചിരുന്നു. ഇന്ന് രാവിലെയാണ് എസ്പിയെ കാണാനുള്ള അനുമതി ലഭിച്ചത്. ആദിവാസി വനിതാ സംഘം സംസ്ഥാന പ്രസിഡന്റായ അമ്മിണിക്ക് നാല്‍പ്പത്തിനാല് വയസ്സുണ്ട്.
ശബരിമല ദര്‍ശനത്തിനായി അമ്മിണി ഞായറാഴ്ച എരുമേലി വരെ എത്തിയിരുന്നു. എന്നാല്‍ സുരക്ഷ ഒരുക്കാന്‍ സാധിക്കില്ലെന്ന് പൊലീസ് അറിയിച്ചതോടെ പിന്മാറുകയായിരുന്നു.
Post Your Comments