Latest NewsKerala

തമിഴ് യുവതികള്‍ സന്നിധാനത്തേക്ക്: തന്ത്രിയോട് രാജകുടുംബത്തിന്റെ നിര്‍ദ്ദേശം ഇങ്ങനെ

പത്തനംതിട്ട•ചെ​ന്നൈ​യി​ലെ മ​നി​തി കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള യുവതികള്‍ ശബരിമല കയറാന്‍ പമ്പയിലെത്തിയ സാഹചര്യത്തില്‍ തന്ത്രിയ്ക്ക് പന്തളം രാജകുടുംബത്തിന്റെ നിര്‍ദ്ദേശം. ആ​ചാ​ര ലം​ഘ​നം ന​ട​ന്നാ​ല്‍ ന​ട​യ​ട​ക്ക​ണ​മെ​ന്ന് രാ​ജ​കു​ടും​ബം നിര്‍ദ്ദേശം. രാ​ജ​പ്ര​തി​നി​ധി ശ​ബ​രി​മ​ല ത​ന്ത്രി​യെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടാണ് നിര്‍ദ്ദേശം നല്‍കിയത്. യു​വ​തി​ക​ള്‍ സ​ന്നി​ധാ​ന​ത്തേ​ക്ക് എ​ത്തി​ച്ചേ​ര്‍​ന്നാ​ല്‍ ന​ട​യ​ട​ച്ച്‌ താ​ക്കോ​ല്‍ ഏ​ല്‍​പ്പി​ക്കാ​ന്‍ രാ​ജ​കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടതായാണ് റിപ്പോര്‍ട്ട്.

അതേസമയം, പമ്പയിലെത്തിയ ആറംഗ സംഘം ക​ന​ത്ത സു​ര​ക്ഷ​യി​ല്‍ ഉ​ട​ന്‍ സ​ന്നി​ധാ​ന​ത്തേ​ക്ക് തി​രി​ക്കു​മെ​ന്നാ​ണ് വി​വ​രം. അ​തേ​സ​മ​യം, യു​വ​തി​ക​ള്‍ പമ്പയിലെത്തിയെന്ന വി​വ​രം പു​റ​ത്തു​വ​ന്ന​തി​നെ തു​ട​ര്‍​ന്ന് സ​ന്നി​ധാ​ന​ത്ത് നാ​മ​ജ​പ പ്ര​തി​ഷേ​ധം തു​ട​ങ്ങി​യി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button