ഷിംല: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും സഹോദരി പ്രിയങ്ക വാധ്രയ്ക്കുമെതിരേ ഫേസ്ബുക്കിലൂടെ അധിക്ഷേപ പരാമർശം നടത്തിയ ആള്‍ക്കെതിരേ കേസ്. ഹിമാചല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് മനീഷ് താക്കുര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്‍ബീര്‍ സിംഗ് നെഗി എന്നയാള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. നെഗിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ഹിമാചലില്‍ രാഹുലും പ്രിയങ്കയും അവധി ആഘോഷിക്കാന്‍ എത്തിയതുമായി ബന്ധപ്പെട്ടായിരുന്നു ഫേസ്ബുക്കിലെ അധിക്ഷേപ പരാമർശം.
Post Your Comments